23 സ്​കൂളുകൾക്ക്​ അബൂദബി പരിസ്​ഥിതി ഏജൻസിയുടെ ഹരിത പുരസ്​കാരം

അബൂദബി: സുസ്​ഥിര പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കിയ 23 സ്​കൂളുകൾക്ക്​ അബൂദബി പരിസ്​ഥി ഏജൻസി (ഇൗദ്​) ഹരിത പുരസ്​കാരം പ്രഖ്യാപിച്ചു. രണ്ട്​ വർഷം കൊണ്ട്​ ശരാശരി ആളോഹരി മാലിന്യം 99 ഗ്രാമിൽനിന്ന്​ 55 ഗ്രാമായി കുറച്ചത്​ പരിഗണിച്ചാണ്​ അവാർഡ്​. ഇതേ കാലയളവിൽ ആളോഹരി ജല ഉപഭോഗം 32.7 ലിറ്ററിൽനിന്ന്​ 25.8 ലിറ്ററായി കുറച്ചിട്ടുമുണ്ട്​. 

തലീഅ പബ്ലിക്​ സ്​കൂൾ, അൽ സംഹ പബ്ലിക്​ സ്​കൂൾ, ഫിലിപ്പീൻ ഗ്ലോബൽ സ്​കൂൾ, അൽ മുൻതഹ പബ്ലിക്​ സ്​കൂൾ, ബ്രൈറ്റ്​സ്​ ​ൈറഡേഴ്​സ്​ സ്​കൂൾ, അൽ റഫ പബ്ലിക്​ സ്​കൂൾ അൽ​െഎൻ, മയൂർ സ്​കൂൾ, റൂഹ്​ അൽ ഇത്തിഹാദ്​ പബ്ലിക്​ സ്​കൂൾ, അബൂദബി ഇന്ത്യൻ സ്​കൂൾ തുടങ്ങിയവക്കാണ്​ പുരസ്​കാരം ലഭിച്ചത്​. 
135 സ്​കൂളുകൾ പദ്ധതിയിൽ പ​െങ്കടുത്തതായി ഇൗദ്​ പരിസ്​ഥിതി വിവര എക്​സിക്യൂട്ടീവ്​ ഡയറക്​ടർ അഹ്​മദ്​ ബഹാറൂൻ അറിയിച്ചു. ഇത്രയും സ്​കൂളുകളിലെ പരിസ്​ഥിതി ക്ലബുകൾ മുഖേന 3,400 വിദ്യാർഥികൾ പദ്ധതിയിൽ സജീവ പങ്കാളികളായതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - haritha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT