അബൂദബി: നിയമലംഘനം നടത്തിയ അബൂദബിയിലെ റസ്റ്റാറന്റ് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അദാഫ്സ) അടച്ചുപൂട്ടി. അല്‍ നിദാം എന്ന പേരിൽ പ്രവർത്തിച്ച റസ്റ്റാറന്റാണ് നിയമലംഘനങ്ങളുടെ പേരില്‍ അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.
പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലായിരുന്നു റസ്റ്റാറന്റിന്റെ പ്രവര്‍ത്തനമെന്നും പരിശോധനയില്‍ ഇതു വ്യക്തമായതോടെ സ്ഥാപനം അടച്ചുപൂട്ടിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ നിയമലംഘനം നടത്തിയതിന് അല്ഖാലിദിയയിലെ സൂപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം അധികൃതർ പൂട്ടിയിരുന്നു.
നിയമലംഘനങ്ങള്‍ എല്ലാം ഒഴിവാക്കിയശേഷമേ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് തുടരുമെന്നും അധികൃതര്‍ പറഞ്ഞു. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്താതെ തുടര്‍പ്രവര്‍ത്തനത്തിന് അനുമതി നല്കുകയില്ല.
മുന്നറിയിപ്പ് നൽകിയിട്ടും ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബൂദബി മുഷ്റിഫിലെ രണ്ട് ഇറച്ചിക്കടകൾ അടച്ചുപൂട്ടിയത് ദിവസങ്ങൾക്കു മുമ്പാണ്. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.