ഷാർജ: ഖുര്‍ആനിലെ ആശയങ്ങൾ കാവ്യരൂപത്തില്‍ അടയാളപ്പെടുത്തി പുസ്തകമാക്കുകയെന്നത് സാഹസിക യത്നമാണ്. എന്നാൽ, അത്തരമൊരു ഉദ്യമം 86ാം വയസ്സിൽ പൂർത്തീകരിച്ച് ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തിരിക്കുകയാണ് താനക്കണ്ടി ഹസൻ മാസ്റ്റർ. ഇദ്ദേഹം എഴുതിയ 'വിശുദ്ധ ഖുർആൻ ആശയ -ആസ്വാദനം'എന്ന കാവ്യസമാഹാരം കഴിഞ്ഞദിവസം പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെട്ട പുസ്തക രചയിതാകളിൽ ഏറ്റവും പ്രായംകൂടിയ ഇന്ത്യൻ കവി കൂടിയാണ് കോഴിക്കോട് പുന്നശ്ശേരി സ്വദേശിയായ ഹസൻ മാസ്റ്റർ. പുസ്തക പ്രകാശനത്തിനായി നാട്ടിൽനിന്ന് എത്തിയതാണ് ഇദ്ദേഹം.
ഖുർആനിലെ ആശയങ്ങളെ ലളിതമായ ശൈലിയിൽ രചിച്ച ഗ്രന്ഥമാണിത്. ഹസൻ മാസ്റ്ററുടെ മൂന്നാമത്തെ പുസ്തകമാണിത്. മുല്ലമൊട്ടുകൾ, പി.സി. പാലത്തുനിന്ന് പുന്നശ്ശേരിയിലേക്ക് എന്നീ കാവ്യാവിഷ്കാരങ്ങളാണ് ആദ്യ പുസ്തകങ്ങൾ. നെടിയനാട് എ.യു.പി സ്കൂളിെൻറ പ്രധാനാധ്യാപകൻ ആയിരുന്നു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായിരുന്ന ടി. കുഞ്ഞബ്ദുല്ല ഹാജിയുടെ ജ്യേഷ്ഠസഹോദരനാണ്. അദ്ദേഹത്തിെൻറ മക്കളായ കെ.പി. സഹീർ, ഹാരിസ് എന്നിവരുടെ ശ്രമഫലമായാണ് ഇദ്ദേഹം പ്രകാശനത്തിനെത്തിയത്.
റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ കവിതസമാഹാരം ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടിവ് മോഹൻകുമാറിന് നൽകി പ്രഫ. ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്തു. ആദ്യപ്രതി ഷംസുദ്ദീന് നെല്ലറയിൽ നിന്ന് കെ.വി. ഷംസുദ്ദീൻ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.