ദുബൈ: ബലിപെരുന്നാൾ ആഘോഷിക്കാൻ ഒമാനിൽനിന്ന് യു.എ.ഇയിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ ഹത്ത അതിർത്തിയിൽ വിപുല സംവിധാനം. ഒമാനിൽനിന്നെത്തുന്ന സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകളും നടപടിക്രമങ്ങളും ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് അവലോകനം ചെയ്തു. ദുബൈ ബോഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് അവലോകനം നടന്നത്. ഈദുൽ അദ്ഹ ആഘോഷിക്കാനെത്തുന്നവർക്ക് ലോകോത്തര സേവനം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ ബോർഡർ സെക്യൂരിറ്റി കൗൺസിൽ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബൈ കസ്റ്റംസ്, ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ് എന്നിവയിൽനിന്നുള്ള മുതിർന്ന പ്രതിനിധികൾ പങ്കെടുത്തു.
ഒമാനിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും ആഘോഷവേളകളിൽ നിരവധി പേർ ഹത്ത അതിർത്തി കടന്നെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.