ക്രെയിൻ ഓപ​േററ്ററെ രക്ഷപ്പെടുത്തി താഴെയെത്തിക്കുന്നു

65 മീറ്റർ ഉയരത്തിൽവെച്ച്​ ഹൃദയാഘാതം; ക്രെയിൻ ഓപറേറ്ററെ രക്ഷിച്ച്​ പൊലീസ്​

ദുബൈ: 65 മീറ്റർ ഉയരത്തിൽവെച്ച്​ ഹൃദയാഘാതമുണ്ടായ ക്രെയിൻ ഓപ്പറേറ്ററെ രക്ഷിച്ച്​ താഴെയിറക്കി ദുബൈ പൊലീസ്​. ട്രാൻസ്​പോർട്ട്​ ആൻഡ്​ റെസ്​ക്യൂ ഡിപാർട്ട്​മെൻറും ദുബൈ സിവിൽ ഡിഫൻസും ആംബുലൻസ്​ സർവീസും സംയുക്​തമായി നടത്തിയ ശ്രമത്തിനൊടുവിലാണ്​ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായത്​.ജബൽ അലി തുറമുഖത്താണ്​ സംഭവം.

13 നില കെട്ടിടത്തി​െൻറ ഉയരത്തിന്​ സമാനമായ ഉയരത്തിലായിരുന്നു ക്രെയിൻ ഓപ്പറേറ്റർ. നെഞ്ചു​വേദനയും രക്​തം കട്ടപിടിച്ചതും മൂലം അസ്വസ്​ഥനായ ഓപറേറ്റർ താഴേക്കിറങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.

വിവരം അറിഞ്ഞയുടൻ ഇവിടെയെത്തിയ പൊലീസ്​ സംഘം മുകളിലെത്തി പ്രാഥമിക ചികിത്സ നൽകി. അതിനു​ശേഷം താഴെയിറക്കി ആ​ശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ഇതിനിടയിൽ ഇലക്​ട്രിക്​ ലിഫ്​റ്റ്​ തകരാറിലായത്​ രക്ഷാപ്രവർത്തനം ദുർഘടമാക്കി. ഓപറേറ്ററുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ലെഫ്​റ്റനൻറ്​ കേണൽ യഹ്​യ ഹുസൈൻ മുഹമ്മദ്​ അറിയിച്ചു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.