ക​ന​ത്ത മ​ഴ​യി​ൽ ഖോ​ർ​ഫ​ക്കാ​നി​ലെ റോ​ഡി​ൽ വെ​ള്ള​മു​യ​ർ​ന്ന​പ്പോ​ൾ

ഫു​ജൈ​റ​യി​ൽ ക​ന​ത്ത മ​ഴ; റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്നു

ഫു​ജൈ​റ: ഫു​ജൈ​റ​യു​ടെ​യും ഷാ​ർ​ജ​യു​ടെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ. റോ​ഡു​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഖോ​ർ​ഫ​ക്കാ​ൻ, ക​ൽ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. വാ​ദി​ക​ളി​ൽ​നി​ന്ന്​ പ്ര​വ​ഹി​ച്ച വെ​ള്ളം റോ​ഡി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ച​ത്.

റോ​ഡു​ക​ളി​ലൂ​ടെ വെ​ള്ളം പ്ര​വ​ഹി​ക്കു​ന്ന വി​ഡി​യോ​ക​ൾ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​ത്തു​വി​ട്ടു. ഷാം ​വാ​ദി​യി​ൽ​നി​ന്ന്​ വെ​ള്ളം കു​തി​ച്ചു​പാ​യു​ന്ന വി​ഡി​യോ​യും പ​ങ്കു​വെ​ച്ചു. റോ​ഡു​ക​ൾ നി​റ​ഞ്ഞ്​ വെ​ള്ളം ഒ​ഴു​കു​ന്ന​തും കാ​ണാം. വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വാ​ഹ​ന​യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫു​ജൈ​റ​യി​ൽ ചി​ല മേ​ഖ​ല​യി​ൽ ആ​ലി​പ്പ​ഴ​വ​ർ​ഷ​വു​മു​ണ്ടാ​യി. 

Tags:    
News Summary - Heavy rain in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.