അബൂദബി: നീതിനിർവഹണം കൂടുതൽ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബൂദബി ജുഡീ ഷ്യൽ സംവിധാനത്തിൽ ഹിന്ദി മൂന്നാം ഒൗദ്യോഗിക ഭാഷയായി അംഗീകരിച്ചു. കോടതികളിൽ നഷ് ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികൾക്ക് ഇനി ഇന്ത്യയുടെ ദേശ ീയ ഭാഷയായ ഹിന്ദിയും ഉപയോഗിക്കാം. യു.എ.ഇയിലെ വിദേശികളിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യ ക്കാർ ഉൾപ്പെട്ട നിരവധി തൊഴിൽതർക്ക കേസുകളാണ് കോടതിയിലെത്തുന്നത്. അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി ഒൗദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യക്കാർക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപ്പാൾ തുടങ്ങിയ രാജ്യക്കാർക്കും ഇൗ നടപടി ഗുണകരമാകും.
കോടതി നടപടികൾ, സ്വന്തം അവകാശൾ, ഉത്തരവാദിത്വങ്ങൾ എന്നിവ ഹിന്ദി സംസാരിക്കുന്നവർക്ക് ഭാഷാതടസ്സമില്ലാതെ മനസ്സിലാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് അബൂദബി നീതിന്യായ വകുപ്പ് പറഞ്ഞു. വകുപ്പിെൻറ വെബ്സൈറ്റിൽ ഹിന്ദിയിലുള്ള ഫോറങ്ങൾ ലഭ്യമാക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
വിദേശ നിക്ഷേപം ആകർഷിക്കാനും വിദഗ്ധ തൊഴിലാളികൾക്ക് മികച്ച ഇടം എന്ന നിലയിൽ അബൂദബിയുടെ കീർത്തി വർധിപ്പിക്കാനും ഇൗ മാറ്റം കൊണ്ട് സാധിക്കുമെന്ന് നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് സഇൗദ് ആൽ അബ്റി പറഞ്ഞു. നീതിന്യായ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും ശാക്തീകരിക്കാനും ലോകത്തെ എല്ലാവർക്കും സേവനം ലഭ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണിത്.
നഷ്ടപരിഹാര അപേക്ഷ, ഹരജി തുടങ്ങിയവ സമർപ്പിക്കാനുള്ള ഫോറങ്ങൾ ബഹു ഭാഷകളിൽ ലഭ്യമാക്കുന്നത് അബൂദബി സർക്കാറിെൻറ ‘ടുമോറോ 2021’ പദ്ധതികൾക്ക് അനുസൃതമായി നീതിനിർവഹണ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേസ് നടപടികളുടെ സുതാര്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ്.
സങ്കീർണമായ നിയമ സംജ്ഞകൾ വിശദീകരിക്കുന്നതിന് അധികൃതർ ദ്വിഭാഷ സഹായികൾ തയാറാക്കുകയും കോടതി നടപടികൾ മനസ്സിലാക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനുള്ള പ്രയത്നങ്ങളുെട ഭാഗമായി ചിത്രരൂപത്തിൽ വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും യൂസുഫ് സഇൗദ് അൽ അബ്റി അറിയിച്ചു. കേസിലെ പ്രതി അറബി സംസാരിക്കുന്ന ആളല്ലെങ്കിൽ സിവിൽ^കോമേഴ്സ്യൽ കേസുകളിലെ പരാതിക്കാരൻ എല്ലാ രേഖകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നൽകണമെന്ന് 2018 നവംബറിൽ അബൂദബിയിൽ നിയമം കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.