ദുബൈ: യു.എ.ഇയിലെ അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറും. ജനുവരി മൂന്ന് മുതലാണ് മെട്രോ, ബസ്, ട്രാം സമയങ്ങൾ മാറുന്നത്. അതേസമയം, സൗജന്യ പാർക്കിങ് വെള്ളിയാഴ്ചകളിൽ മാത്രമായി തുടരും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്.
പുതിയ അവധി ദിനമായ ഞായറാഴ്ച രാവിലെ എട്ട് മുതൽ പുലർച്ച 1.15 വരെയായിരിക്കും മെട്രോ സർവീസ്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ പുലർച്ച 2.15 വരെ സർവീസ് നടത്തും. മറ്റ് ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ പുലർച്ച 1.15 വരെ മെട്രോ ഓടും.
ദുബൈ ട്രാം ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ പുലർച്ച ഒന്ന് വരെ സർവീസ് നടത്തും. മറ്റ് ദിവസങ്ങളിൽ രാവിലെ ആറ് മുതൽ പുലർച്ച ഒന്ന് വരെയായിരിക്കും സർവീസ്. തിരക്ക് അനുസരിച്ച് ബസ് സമയങ്ങളിലും മാറ്റമുണ്ടാകും.
അതേസമയം, സൗജന്യ പാർക്കിങ് നിലവിലേത് പോലെ വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും തന്നൊയിയിരിക്കും. േഫ്ലാട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയം രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയായി പുതുക്കി. ഫെബ്രുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുന്നത്. ആർ.ടി.എയുടെ ബ്രധാന ഓഫിസുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.
വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ തുറക്കും. മറ്റ് ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 3.30 വരെയായിരിക്കും പ്രവർത്തന സമയം. ആർ.ടി.എയുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ ശനിയാഴ്ച അവധിയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പത് വരെ പ്രവർത്തിക്കും. കസ്റ്റമർ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ശനിയും ഞായറും അവധിയായിരിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.