ദുബൈ: ഫുഡ് പാക്കേജിങ് ഉല്പന്ന ഉൽപാദന രംഗത്തെ പ്രമുഖ കമ്പനി ഹോട്ട്പാക്ക് ഗ്ലോബല്‍ ദുബൈ നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എൻ.ഐ.പി) വലിയ മാനുഫാക്ചറിങ് പ്ലാന്റ് ആരംഭിക്കുന്നു. ഇതിലേക്കായി 25 കോടി ദിര്‍ഹം നിക്ഷേപിച്ചെന്നും 2030ഓടെ ഫുഡ് പാക്കേജിങ്ങില്‍ ഗ്ലോബല്‍ ബ്രാൻഡ് ലീഡറാകാനുള്ള പ്രധാന ചുവടുവെപ്പാണിതെന്നും ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലാന്റില്‍ മികവുറ്റതും സുസ്ഥിരവുമായ പി.ഇ.ടി (പോളി എഥ്ലീന് ട്രെഫ്തലേറ്റ്) പാക്കേജിങ് ഉല്പനങ്ങളാണ് നിര്‍മിക്കുക. നിര്‍മാണം, ഇ-കോമേഴ്സ്, ലോജിസ്റ്റിക്സ്, വിപണനം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വലുതും സാങ്കേതികമായി അത്യന്താധുനികവുമായ സ്ഥാപനം തുറക്കാനായതില്‍ അതീവ സന്തോഷമുണ്ട്. പ്ലാന്റ് തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതിസൗഹൃദപരവുമാണ്. 35,000 പാലറ്റ് സ്റ്റോറേജ് സൗകര്യമുള്ള വലിയ വെയര്‍ഹൗസിനൊപ്പം കയറ്റുമതി കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വ്യവസായിക മേഖലക്ക് ശക്തമായ പിന്തുണയാകാന്‍ ഈ പ്ലാന്റ് സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി വാർത്തസമ്മേളനത്തിൽ പങ്കെടുത്ത നാഷനല്‍ ഇന്‍ഡസ്ട്രീസ് പാർക്ക് തലവന്‍ അഹ്മദ് അൽ ഖൂരി അഭിപ്രായപ്പെട്ടു. പ്ലാന്റ് ഒരു സാങ്കേതിക വിസ്മയമാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു. എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും കമ്പനി ഇ-കോമേഴ്സ് സ്റ്റോറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ അനേകം സെയില്‍സ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ടെന്നും ഗ്ലോബൽ ബിസിനസ് ഡയറക്ടർ ഡോ. മൈക് ചീതം അറിയിച്ചു. ഗ്രൂപ് വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്യാം പ്രകാശ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.