ഹുസൈൻ സലഫിയുടെ പ്രഭാഷണം ഇന്ന്​


ദു​ബൈ: മ​സ്ജി​ദ് അ​സീ​സ് ഖ​തീ​ബും പ്ര​മു​ഖ വാ​ഗ്മി​യു​മാ​യ ഹു​സൈ​ൻ സ​ല​ഫി പ്ര​ഭാ​ഷ​ണം ഇ​ന്ന്​ മി​ർ​ദി​ഫ്​ ഗ്രാ​ൻ​ഡ്​ മ​സ്​​ജി​ദി​ൽ ന​ട​ക്കും. ദു​ബൈ മ​ത​കാ​ര്യ​വ​കു​പ്പും ദാ​റു​ൽ ബി​ർ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യാ​ണ്​ പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജീ​വി​ക്കാം ന​മു​ക്ക് നി​ർ​മ​ല ഹൃ​ദ​യ​ത്തോ​ടെ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​ണ് പ്ര​ഭാ​ഷ​ണം. ഞാ​യ​റാ​ഴ്ച ഇ​ശാ ന​മ​സ്കാ​ര​ശേ​ഷം ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്കും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ള്ളി​യോ​ട് ചേ​ർ​ന്നു​ള്ള അ​പ് ടൗ​ൺ മാ​ളി​ൽ വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

റാ​ഷി​ദി​യ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും ഗ്രാ​ൻ​ഡ് മ​സ്ജി​ദി​ലേ​ക്ക് എ​ഫ് 03 ഫീ​ഡ​ർ ബ​സ് സ​ർ​വി​സും ല​ഭ്യ​മാ​ണ്. അ​ബ്ദു​ൽ സ​ലാം ആ​ല​പ്പു​ഴ ചെ​യ​ർ​മാ​നും അ​നീ​സ് തി​രൂ​ർ ക​ൺ​വീ​ന​റും ഷ​മീം ഇ​സ്മാ​യി​ൽ, അ​ഷ്‌​റ​ഫ് പു​തു​ശ്ശേ​രി, സ​ലിം ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രു​മാ​യ വി​പു​ല സം​ഘാ​ട​ക സ​മി​തി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 495 0511.

Tags:    
News Summary - Hussain Salafi lecture today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.