ഫുജൈറ: ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിനെ തുടർന്ന് ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുസ്മരണ യോഗവും ജനാസ നമസ്കാരവും സംഘടിപ്പിച്ചു. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ഹൈദരലി തങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നും മതസൗഹാർദം നിലനിർത്തുന്നതിലൂന്നിയ സമീപനമായിരുന്നു തങ്ങളുടേതെന്നും അനുശോചന യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് മുബാറക് കോക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.കെ. റാഷിദ് ജാതിയേരി സ്വാഗതം പറഞ്ഞു. സലീം ബിൻ റഫീഖിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച അനുശോചന സമ്മേളനം ഡോ. എം.എം. നാസർ ഉദ്ഘാടനം ചെയ്തു. ഫുജൈറ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എം. സിറാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സന്തോഷ് മത്തായി (ഇന്ത്യൻ സോഷ്യൽ ക്ലബ്), സൈമൺ സാമുവൽ (കൈരളി ഫുജൈറ), ഫാ. ജേക്കബ് (സഭ), സതീഷ് കുമാർ (ഐ.സി.സി), അഷ്റഫ് കക്കോവ് (ഐ.സി.എഫ്), അബ്ദുൽ ഖബീർ രിഫായി (ഐ.സി.സി), കെ.സി. അബൂബക്കർ (ഇൻകാസ് ഫുജൈറ), സി.കെ. അബൂബക്കർ (സുന്നി സെന്‍റർ), അബൂതാഹിർ (എസ്.കെ.എസ്.എസ്.എഫ്), റഫീഖ് ബിൻ മൊയ്തു (മദീന ഗ്രൂപ്), അഡ്വ. നസീറുദ്ദീൻ (ഇന്ത്യൻ സോഷ്യൽ ക്ലബ്), അബ്ദുസ്സമദ് (ഇന്ത്യൻ സോഷ്യൽ ക്ലബ് ഖൽബ), നിഷാദ് വാഫി (ഫുജൈറ കെ.എം.സി.സി), സി.കെ. ഖാലിദ് ഹാജി ( അറേബ്യൻ ഓട്ടോ) തുടങ്ങിയവർ സംസാരിച്ചു. ബഷീർ ഉളിയിൽ നന്ദി പറഞ്ഞു.
റാസല്‍ഖൈമ: വ്യത്യസ്ത കൂട്ടായ്മകളുമായി ചേര്‍ന്ന് റാക് ഇന്ത്യന്‍ അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം നടത്തി. റാക് ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡന്‍റ് എസ്.എ. സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. അസൈനാര്‍, സജി വരിയങ്ങാട്, അശോക് കുമാര്‍, റസാഖ്, നസീര്‍ ചെന്ത്രാപ്പിന്നി, ഷാജി ചിറക്കല്‍, എ.കെ. സേതുനാഥ്, നാസര്‍ അല്‍മഹ, സുദര്‍ശന്‍, സുനില്‍, റഈദ്, നാസര്‍ പൊന്മുണ്ടം എന്നിവര്‍ സംസാരിച്ചു. സല്‍മാനുല്‍ ഫാരിസി, ബുഖാരി സെന്‍റര്‍, വൈ.എം.സി, ഇന്‍കാസ്, ചേതന, യുവകലാസാഹിതി, സേവനം സെന്‍റര്‍, ഐ.സി.സി, കെ.എം.സി.സി തുടങ്ങിയ കൂട്ടായ്മകളിലെ പ്രതിനിധികളും ഭാരവാഹികളും സംബന്ധിച്ചു. കേരള സമാജം പ്രസിഡന്‍റ് നാസര്‍ അല്‍ദാന സ്വാഗതവും റാക് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി അബ്ദുല്‍റഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.