ദുബൈ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം തുടരുന്നു. തിങ്കളാഴ്ച വിവിധ സംഘടനകൾ അനുസ്മരണ യോഗം സംഘടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. മയ്യിത്ത് നമസ്കാരവും നടന്നു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി അനുശോചന ചടങ്ങും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. സമൂഹ നന്മക്കും മതമൈത്രിക്കുമായി സ്വജീവിതം സമർപ്പിച്ച ആത്മീയ ആചാര്യനായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ അധ്യക്ഷത വഹിച്ചു.
ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൗക്കത്ത് ഹുദവി, മുസ്തഫ വേങ്ങര, പി.വി. നാസർ, സിദ്ദീഖ് കാലൊടി, ഹംസ ഹാജി മാട്ടുമ്മൽ, ബദറുദ്ദീൻ തറമ്മൽ, ഷക്കീർ പാലത്തിങ്ങൽ, സൈനുദ്ദീൻ പൊന്നാനി, ഫുക്രുദ്ദീൻ മാറാക്കര, ഷമീം ചെറിയമുണ്ടം, മുജീബ് കോട്ടക്കൽ, ശിഹാബ് ഇരിവേറ്റി, ഫൈസൽ തെന്നല തുടങ്ങിയവർ സംസാരിച്ചു. കെ.പി.പി. തങ്ങൾ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. പ്രാർഥന സദസ്സിന് ഖാലിദ് ബാഖവി, ശറഫുദ്ദീൻ ഹുദവി, അബ്ദുൽ ബാരി ഹുദവി, ഹൈദർ ഹുദവി, നിസാമുദ്ദീൻ ഹുദവി, ഷാഫി കൊണ്ടോട്ടി തുടങ്ങിയവർ നേതൃത്വം നൽകി. കരീം കാലടി സ്വാഗതവും എ.പി. നൗഫൽ നന്ദിയും പറഞ്ഞു. കേരള സാംസ്കാരിക വേദി അബൂദബി അനുശോചിച്ചു. ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന പണ്ഡിതനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ഭാരവാഹികള്‍ അനുസ്മരിച്ചു. അബ്ദുല്‍ റഊഫ് എരമംഗലം, സലിം പൊന്മള, മരക്കാര്‍ രണ്ടത്താണി, യൂനുസ് ഖാന്, യൂനുസ് ചുള്ളിയില്‍, ശറഫുദ്ദീന്‍ മുളയങ്കാവ് തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ ഷാർജ മഹാത്മാ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) പ്രസിഡന്റ് പി. ഷാജി, ജനറൽ സെക്രട്ടറി നൗഷാദ് മന്ദങ്കാവ്, ട്രഷറർ സുകേശൻ പൊറ്റെക്കാട് എന്നിവർ അനുശോചിച്ചു.
സൗമ്യമായ പെരുമാറ്റത്തിലൂടെ മുഴുവൻ ജനങ്ങളുടെയും ആദരവ് പിടിച്ചുപറ്റിയ സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്ന് ഓവർസീസ് എൻ.സി.പി യു.എ.ഇ കമ്മിറ്റി അനുസ്മരിച്ചു. മുസ്ലിം സമുദായത്തിന് മാത്രമല്ല, ഇന്ത്യയുടെ മത സാഹോദര്യത്തിന് തങ്ങളുടെ നിര്യാണം തീരാനഷ്ടമാണെന്നും അവർ അറിയിച്ചു.കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു അദ്ദേഹമെന്ന് ദുബൈ പി.സി.എഫ് കമ്മിറ്റി അനുസ്മരിച്ചു. സൗമ്യമധുരമായ പെരുമാറ്റത്തിലൂടെ പരിചയപ്പെട്ടവരുടെ ഹൃദയം പിടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നിര്യാണത്തിൽ കേരള പ്രവാസി ഫോറം അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് പാണക്കാട് കുടുംബവും ഹൈദർ അലി തങ്ങളും നൽകിയ സംഭാവനകൾ പ്രവാസി ഫോറം യോഗം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.