ദുബൈ: ഐ.എ.എസും എം.ബി.ബി.എസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബൂദബിയില്‍ അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു.
പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് എജൂവിസ്ഡം അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച വിദ്യാർഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ജയിക്കാനുള്ള പ്രാവീണ്യം നല്കുകയെന്നുള്ളതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം.
നിലവില്‍ ജൂനിയർ ഐ.എ.എസ്, ഡോക്ടർ ജൂനിയർ എന്നിങ്ങനെ രണ്ട് കോഴ്സുകളിലായി ഐ.എ.എസ്- ഡോക്ടർ കരിയർ ഗൈഡന്‍സുകളാണ് നല്‍കുക.
ഭാവിയില്‍ കൂടുതല്‍ കരിയർ മേഖലകളിലേക്കും കടക്കുമെന്ന് എജൂവിസ്ഡം അക്കാദമി പ്രതിനിധികള്‍ അറിയിച്ചു. ഒക്ടോബർ 27ന് അബൂദബി കണ്ട്രി ക്ലബില്‍ വൈകീട്ട് അഞ്ചുമണിക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍ എജൂവിസ്ഡം അക്കാദമിയുടെ ഉദ്ഘാടനം നിർവഹിക്കും. അനില്‍ സ്വരൂപ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേരള ഡി.ജി.പി ഋഷിരാജ് സിങ് പ്രത്യേക പ്രഭാഷണം നടത്തും.
ഷാഹിദ് തിരുവള്ളൂർ, ഡോ അനുരൂപ് സണ്ണി, അഭിഭാഷക നജ്മ തബ്ഷീറ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ദുബൈയിൽ നടത്തിയ വാർത്തസമ്മേളത്തില്‍ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷബീർ, അക്കാദമി ഡയറക്ടർ ഡോ. മുഹമ്മദ് റാഫി, മാനേജിങ് പാർട്ണർമാരായ എന്‍. ജോയ്, സഹീർ സി.കെ, ഖാലിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.