ദുബൈ: ഐ.സി.എഫ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈ അൽ വാസൽ ക്ലബിൽ യൂനിയൻ ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ഇടവേളക്ക് ശേഷം യു.എ.ഇയിലെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കർണാടക സ്പീക്കർ യു.ടി. ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി മുഖ്യാതിഥിയായിരുന്നു. അബ്ദുർറഹ്മാൻ അബ്ദുല്ല ഹാജി ബനിയാസ് സ്പൈക്ക് അധ്യക്ഷനായിരുന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി, അറബ് പൗരപ്രമുഖര്‍, സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ പ്രസിഡന്റ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. നാഷനൽ പ്രസിഡന്റ് മുസ്തഫ ദാരിമി കാടങ്കോട് സംസാരിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ജീവിതം അനാവരണം ചെയ്യുന്ന ‘വിശ്വാസപൂർവം’ എന്ന ആത്മകഥയുടെ കവർ പ്രകാശനം ചടങ്ങിൽ നടന്നു. എസ്.എ ഫൗണ്ടേഷൻ ലോഞ്ചിങ്ങും നടന്നു. നിരവധി പൗര പ്രമുഖരും ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു. മമ്പാട് അബ്ദുൽ അസീസ് സഖാഫി സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു. മർകസ്, ആർ.എസ്.സി, കെ.സി.എഫ് ഭാരവാഹികൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.