ഇടപ്പാളയം യു.എ.ഇ സുവനീർ പ്രഖ്യാപന ചടങ്ങിൽ ഭാരവാഹികൾ സംസാരിക്കുന്നു

നാടിന്‍റെയും പ്രവാസത്തിന്‍റെയും ചരിത്രമെഴുതാൻ ഇടപ്പാളയം യു.എ.ഇ

ദുബൈ: നാടിന്‍റെയും പ്രവാസത്തിന്‍റെയും ചരിത്രം രേഖയാക്കി പുതിയ തലമുറക്ക് കൈമാറാൻ അഞ്ചാം വാർഷിക സുവനീർ പ്രഖ്യാപിച്ച് ഇടപ്പാളയം യു.എ.ഇ.

'ഇടപ്പാളയത്തിന്‍റെ അഞ്ചാണ്ടും യു.എ.ഇയുടെ അമ്പതാണ്ടും'ശീർഷകത്തിൽ നടക്കുന്ന അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സുവനീർ പുറത്തിറങ്ങുക.

ഷാർജയിൽ നടക്കുന്ന ഷാർജ ഇന്‍റർ നാഷനൽ ബുക്ക് ഫെയറിന്‍റെ അടുത്ത എഡിഷനിൽ സുവനീർ പ്രകാശനം ചെയ്യും.

പ്രവാസിയുടെ കഥകളും കവിതകളും നാടോർമകളും അനുഭവങ്ങളും മറ്റു സർഗസൃഷ്ടികളും സുവനീറിൽ ഇടം പിടിക്കും. എടപ്പാളിന്‍റെയും ചേർന്നുകിടക്കുന്ന പ്രദേശങ്ങളുടെയും ചരിത്രത്തിലേക്കുള്ള അന്വേഷണം കൂടിയാവും ഗ്രന്ഥം.

ഇടപ്പാളയം അബൂദബി, ദുബൈ, അൽ ഐൻ ചാപ്റ്ററുകളെ പ്രതിനിധാനംചെയ്ത് ദീപക് ദാസ്, കെ.വി. ബഷീർ, ഗഫൂർ എടപ്പാൾ, പി.എസ്. നൗഷാദ്, ഉദയകുമാർ തലമുണ്ട, സി.വി. ശിഹാബ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Idapalayam UAE to write history of country and exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT