ദുബൈ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പിതൃത്വ അവധി പ്രഖ്യാപിച്ച് യു.എ.ഇ. കുഞ്ഞ് ജനിച്ചാൽ അഞ്ച് ദിവസമാണ് ശമ്പളത്തോടെ പിതാവിന് അവധി നൽകുന്നത്.കുഞ്ഞ് ജനിച്ച് ആറുമാസത്തിനിടെ എപ്പോൾ വേണമെങ്കിലും അവധിയെടുക്കാം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പിതൃത്വ അവധി നടപ്പാക്കി ഫെഡറൽ നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്.
ലിംഗ സമത്വം, തുല്യ അവസരം എന്നീ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമാണ് പിതൃത്വ അവധിയും നടപ്പാക്കുന്നത്. നവജാത ശിശുവിനെ പരിപാലിക്കുന്നതിനാണ് അവധി. കുടുംബബന്ധം ശക്തിപ്പെടുത്താനും മാതാപിതാക്കളുടെ കൂട്ടുത്തരവാദിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിയമം. അറബ് രാജ്യങ്ങളിൽ ആദ്യമായാണ് അഞ്ച് ദിവസം പിതൃത്വ അവധി നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.