അൽ ഐൻ: അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് പെരുന്നാള്‍ അവധിയാഘോഷ ഭാഗമായി ഘൈത അല്‍ ഐന്‍ 2025 ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. അബൂദബി നാഷനല്‍ എക്സിബിഷന് സെന്റര്‍ അല്‍ ഐനില്‍ പെരുന്നാള്‍ ദിനം മുതല്‍ അഞ്ചു ദിവസത്തേക്കാണ് ഫെസ്റ്റിവല്‍ നടക്കുക. അല്‍ഐനിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷങ്ങളാവും ഫെസ്റ്റിവലില്‍ അരങ്ങേറുക.
കലാ പ്രദര്‍ശനങ്ങളും ലൈവ് പ്രകടനങ്ങളും ഗെയിമുകളും മറ്റുമായി കുടുംബങ്ങളെയൊന്നാകെ ആവേശത്തിലാഴ്ത്തുന്ന പരിപാടികളാണ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുള്ളത്. ജനറല്‍ അഡ്മിഷന്, ഫെസ്റ്റിവല്‍ ഡേ പാസ്, ഫാമിലി പാസ്, അണ്‍ലിമിറ്റഡ് പാസ് എന്നിങ്ങനെ വിവിധ കാറ്റഗറിയിലുള്ള പാസുകള്‍ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റ് വഴി സന്ദര്‍ശകര്‍ക്ക് വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.