തിരുവത്ര വെൽഫെയർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമം
ദുബൈ: തിരുവത്ര വെൽഫെയർ അസോസിയേഷൻ ദേര മുത്തീനയിലെ റീഫ് ദേര റസ്റ്റാറന്റ് ഹാളിൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് എ.കെ മുജീബുദ്ദീൻ (നജു) അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമം സീനിയർ വൈസ് പ്രസിഡന്റ് ആലുങ്ങൽ ശിഹാബ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന റമദാൻ റിലീഫ് ഈ പ്രാവശ്യവും വിപുലമായി നടത്താനും തീരുമാനിച്ചു. പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സ സഹായം, നിർധനരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, നിരാലംബരായവരുടെ ഭവന നിർമാണത്തിന് ധനസഹായം, പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ സഹായ ഫണ്ട് വിതരണം എന്നിവയാണ് 2025 ൽ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ. എ.കെ സക്കറിയ, ടി.എം ഹംസ, ഇ.വി ഷരീഫ്, ടി.എ ഷൗക്കർ, ടി.പി പരീത്, കെ.കെ ബദറു, ഇ.പി സൈഫു, റഫീഖ് തിരുവത്ര, ഹിഷാം ബീരാൻ, ഇബ്രാഹീം, പി.എസ് ലിയാഖത്ത് എന്നിവർ സംസാരിച്ചു. ഷറഫ് സുലൈമാൻ സ്വാഗതവും റഷീദ് തോപ്പിൽ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.