ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്റെ ഭാഗമായി മാർച്ചിൽ ഇന്ത്യയിലുടനീളം 12 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കും. ഇതോടെ 13 രാജ്യങ്ങളിലും ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലുമായി മൊത്തം ഷോറൂമുകളുടെ എണ്ണം 391 ആയി ഉയരും.
മുംബൈയിലെ പൻവേൽ, പുണെയിലെ സിംഗാഡ് റോഡ്, ഒഡീഷയിലെ ബ്രഹ്മപൂർ, സൗഭാഗ്യ നഗർ, ജാർഖണ്ഡിലെ ധൻബാദ്, കർണാടകയിലെ ഹോസ്പേട്ട്, നാഗർഭാവി, ചിത്രദുർഖ ആന്ധ്രപ്രദേശിലെ നന്ദ്യാൽ, അമലപുരം, മച്ചിലിപട്ടണം ഉത്തർപ്രദേശിലെ വാരാണസി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. പുതിയ ഷോറൂമുകൾ തുറക്കുന്നതിനായി മലബാർ ഗ്രൂപ് 600 കോടി രൂപ നിക്ഷേപിക്കും. പുതിയ ഷോറൂമുകളിലേക്കായി വിവിധ തസ്തികകളിൽ 406 ജീവനക്കാരെയും നിയമിച്ചു.
2025ൽ 60 പുതിയ ഷോറൂമുകൾ തുറക്കാനും ആഗോളതലത്തിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നു. മിഡിൽ ഈസ്റ്റ്, യു.കെ, കാനഡ എന്നിവിടങ്ങളിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിലിൽ അഞ്ച് പുതിയ ഷോറൂമുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പ്രമുഖ നടനും ബ്രാൻഡ് അംബാസഡറുമായ ജൂനിയർ എൻ.ടി.ആറുമായി ചേർന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരു ഉപഭോക്തൃ അവബോധ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.