സ്കോട്ട സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: സർ സയ്യിദ് കോളജ് തളിപ്പറമ്പ് അലുമ്നി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ ദുബൈ സ്റ്റാർ ഇന്റർനാഷനൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. 600ൽ പേർ പങ്കെടുത്ത സംഗമത്തിൽ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷംഷീർ പറമ്പത്തുകണ്ടി സ്വാഗതവും ട്രഷറർ ഹാഷിം തൈവളപ്പിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ സ്കോട്ട ഇക്കോ ഫ്രണ്ട്ലി ഷോപ്പിങ് ബാഗുകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു. അൽ മദീന ഗ്രൂപ്പിന എം.ഡിയും സ്കോട്ടയുടെ മുഖ്യരക്ഷാധികാരിയുമായ അബ്ദുല്ല പൊയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീ ഫിനാൻസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായ സി.ടി. മുഹമ്മദ് റഫീഖിനുള്ള സ്നേഹോപഹാരവും അദ്ദേഹം കൈമാറി. സ്കോട്ട പരിരക്ഷ സ്കീമിലെ അംഗങ്ങൾക്കുള്ള കാർഡുകളുടെ വിതരണ ഉദ്ഘാടനം അബു ഹാഷിമിന് നൽകി അദ്ദേഹം നിർവഹിച്ചു.
അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, ഷീലാ പോൾ, ലോട്ടസ് അഷ്റഫ്, കെ.എം. അബ്ബാസ്, അബു ഹാഷിം, അബ്ദുൽ മുനീർ, രാധാകൃഷണൻ, ഷക്കീൽ അഹമ്മദ്, സലീദ്, സി.പി. ജലീൽ, അബ്ദുൽ റഹീം, താഹിർ അലി, ലത്തീഫ്, ഷക്കീല, സൂഫിയാൻ തുടങ്ങിയവർ സംസാരിച്ചു. സി.പി. മൻസൂർ, അബ്ദുറഹിമാൻ, മുഹമ്മദ് ഷഫീഖ് കണ്ടത്തിൽ, നിസാം, ജുനൈദ്, രഘു, മൻസൂർ പയ്യന്നൂർ, അൽത്താഫ്, സാലി അച്ചീരകത്, കെ.ടി. റഫീഖ്, മുസ്തഫ കുറ്റിക്കോൽ, ഷക്കീൽ അഹ്മദ്, റഹീം, റൈഹാനത്, സജ്ന, ഷക്കീല, അസ്മിന, ഷഹബാൻ ഷസ ശാമിയ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.