ഉണ്ടാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് തണ്ണിമത്തനും, പാലും,കണ്ടെൻസ്‌മിൽക്കും റോസ് വാട്ടാറും,ഐസ്ക്രീംമും (ഐസ്ക്രീം നിർബന്ധമില്ല) ചേർത്ത് നന്നായി അരച്ചെടുക്കുക പിന്നീട് ഒരു അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കണം (ഇതു അരിക്കാതെ ഉപയോഗിക്കരുത്).
ഇതിലേക്ക് സബ്ജ സീഡ് കുതിർത്തത് ചേർക്കുക. (ഒരു ടേബിൾസ്പൂൺ സബ്ജ സീഡിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് 10മിനിറ്റ് മാറ്റിവെക്കുക. ശേഷം സീഡ് കുതിർന്നു വരുന്നതാണ്).
ഇനി ഇതു സെർവ് ചെയ്യാവുന്നതാണ്. ഒരു ക്ലാസ്സിലേക്ക് ആദ്യം കുറച്ചു ഐസ് ക്യൂബ് ഇട്ടുകൊടുക്കുക ഇതിലേക്ക് സർബത്ത് ഒഴിക്കുക മുകളിലായി കുറച്ചു തണ്ണിമത്തൻ ചെറുതായി അരിഞ്ഞതും സബ്ജ സീടും ഇട്ടുകൊടുക്കുക.
കുറച്ചു മൊഞ്ചു കൂട്ടാനായി സെർവിങ് ഗ്ലാസിൽ ഒരു കഷ്ണം തണ്ണിമത്തൻ കുത്തിവെക്കുക. ഇപ്പൊ നമ്മുടെ അടിപൊളി ടേസ്റ്റ് ഉള്ള തണ്ണിമത്തൻ സർബത്ത് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.