കുക്കുമ്പർ: 10 എണ്ണം
സ്വീറ്റ്പൊട്ടറ്റോ: ഒന്ന്
കാരറ്റ് : ഒന്ന്
കാപ്സികം: ഒന്ന്
ഗാർലിക്: 6 അല്ലി
വീറ്റ് പൗഡർ: 2 കപ്പ്
പെപ്പർപൗഡർ: ആവശ്യത്തിന്
ഉപ്പ്, ബട്ടർ : ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
കുക്കുമ്പർ നന്നായി കഴുകി വൃത്തിയാക്കണം. കുക്കുമ്പറിന്റെ തൊലി പീൽ ചെയ്തെടുത്ത് ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് വീറ്റ്പൗഡർ ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. കുക്കുമ്പർ ബാറ്റർ റെഡി. ശേഷം ഫ്രൈ പാൻ ചൂടായി വരുമ്പോൾ ബട്ടർ ഗ്രീസ് ചെയ്ത് തയാറാക്കിവെച്ച കുക്കുമ്പർ ബാറ്ററിൽനിന്ന് ഒരു തവി വീതം എടുത്ത് നൈസ് പാൻകേക്ക് ഓരോന്നായി ഉണ്ടാക്കിവെക്കുക. ശേഷം ഇതേ പാനിലേക്ക് രണ്ടു ടീ സ്പൂൺ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ ചോപ് ചെയ്ത ഗാർലിക്, തൊലികളഞ്ഞ് ജൂലിയൻ കട്ട് ചെയ്ത സ്വീറ്റ് പൊട്ടറ്റോ ചേർത്തിളക്കി മൂടിവെച്ച് രണ്ടു മിനിറ്റ് കുക്ക് ചെയ്യുക. ശേഷം ഇതിലേക്ക് ജൂലിയൻ കട്ട് ചെയ്ത കാരറ്റ്, റെഡ്, യെല്ലോ, ഗ്രീൻ കാപ്സികം പകുതി വീതം നീളത്തിൽ മുറിച്ചതും ഉപ്പ്, പെപ്പർ പൗഡർ ചേർത്തിളക്കി മൂടിവെച്ച് രണ്ടു മിനിറ്റ് കുക്ക് ചെയ്യുക. വെജ് ഫില്ലിങ് റെഡി. ശേഷം തയാറാക്കിവെച്ച കുക്കുമ്പർ പാൻകേക്കിൽനിന്ന് ഓരോന്നായി എടുത്ത് വെജ് ഫില്ലിങ് ഓരോ ടേബിൾ സ്പൂൺ വീതം ഫില്ലിങ് വെച്ച് നല്ല ടൈറ്റായി റോൾ ചെയ്യുക. ഇങ്ങനെ എല്ലാം ചെയ്തശേഷം കട്ട് ചെയ്ത് സർവ് ചെയ്യാം. വെജ് ഫില്ലിങ്ങിന് പകരം ചിക്കൻ ഫില്ലിങ്, ഫിഷ് ഫില്ലിങ് വെച്ചും തയാറാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.