ഇ​ള​യ​രാ​ജ

ഇ​ള​യ​രാ​ജ ഇ​ന്ന്​ പു​സ്ത​ക മേ​ള​യി​ൽ

ഷാ​ർ​ജ: ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്തെ ഇ​തി​ഹാ​സ സം​ഗീ​ത​ജ്ഞ​ൻ ഇ​ള​യ​രാ​ജ വെ​ള്ളി​യാ​ഴ്ച ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ ആ​സ്വാ​ദ​ക​രു​മാ​യി സം​വ​ദി​ക്കും. രാ​ത്രി 8.30 മു​ത​ൽ 10.30 വ​രെ ബോ​ൾ റൂ​മി​ൽ ന​ട​ക്കു​ന്ന ‘മ​ഹാ സം​ഗീ​ത​ജ്ഞ​ന്‍റെ യാ​ത്ര -ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​ത​സ​ഞ്ചാ​രം’ എ​ന്ന പ​രി​പാ​ടി​യി​ൽ അ​മ്പ​താ​ണ്ട് പി​ന്നി​ടു​ന്ന ത​ന്‍റെ സം​ഗീ​ത​സ​പ​ര്യ​യെ​ക്കു​റി​ച്ച് ഇ​ള​യ​രാ​ജ സം​സാ​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ പു​സ്ത​ക​മേ​ള​യി​ൽ ആ​സ്വാ​ദ​ക​രു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ടും അ​തി​ഥി​യു​ടെ വി​സ്മ​യ​ക​ര​മാ​യ പ്ര​തി​ഭ​കൊ​ണ്ടും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​ള​യ​രാ​ജ​ക്കൊ​പ്പ​മു​ള്ള സം​ഗീ​ത സാ​ന്ദ്ര​മാ​യ ര​ണ്ട് മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​രി​പാ​ടി. സം​ഗീ​ത ജീ​വി​ത​ത്തി​ലെ ക്രി​യാ​ത്മ​ക ത​ല​ങ്ങ​ൾ, സം​ഗീ​ത​ത്തി​ലൂ​ടെ​യു​ള്ള വ​ള​ർ​ച്ച, ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്ത് സൃ​ഷ്ടി​ച്ച മാ​സ്മ​രി​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ശ്രോ​താ​ക്ക​ളോ​ട് മ​ന​സ്സ് തു​റ​ക്കും.

ശ്രോ​താ​ക്ക​ൾ​ക്ക് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. പ​രി​പാ​ടി​ക്ക് ശേ​ഷം ഇ​ള​യ​രാ​ജ എ​ഴു​തി​യ പു​സ്ത​കം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മ്പ​ത് ഭാ​ഷ​ക​ളി​ലാ​യി 1428 സി​നി​മ​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന ഏ​ക സം​ഗീ​ത​ജ്ഞ​ൻ എ​ന്ന ലോ​ക റെ​ക്കോ​ഡ് ഇ​ള​യ​രാ​ജ​ക്ക് സ്വ​ന്ത​മാ​ണ്. 8500 ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​ർ​ന്ന ഇ​ള​യ​രാ​ജ 20,000ല​ധി​കം ക​ച്ചേ​രി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള നി​ര​വ​ധി കേ​ന്ദ്ര-​സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ള്ള ഇ​ള​യ​രാ​ജ​യെ 2018ൽ ​രാ​ഷ്ട്രം പ​ത്മ​വി​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചു.

ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന് പു​തി​യ ഭാ​വു​ക​ത്വം ന​ൽ​കി​യ ക​ർ​ണാ​ടി​ക് സം​ഗീ​ത​ജ്ഞ​ൻ സ​ഞ്ജ​യ് സു​ബ്ര​ഹ്മ​ണ്യ​നാ​ണ് സം​വാ​ദ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 2015ൽ ​മ​ദ്രാ​സ് സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ ‘സം​ഗീ​ത ക​ലാ​നി​ധി പ​ട്ടം’ നേ​ടി​യി​ട്ടു​ള്ള സം​ഗീ​ത പ്ര​തി​ഭ​യാ​ണ് സ​ഞ്ജ​യ് സു​ബ്ര​ഹ്മ​ണ്യം.

Tags:    
News Summary - Ilayaraja at the book fair on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.