ദുബൈ: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്യു.എച്ച്.എല്‍.സി വിഭാഗത്തിന്റെ കീഴിൽ എല്ലാ ദിവസവും രാവിലെ നടക്കുന്ന അൽ തയ്സീർ ഓൺലൈൻ തജ് വീദ് ക്ലാസിലെ യു.എ.ഇ പഠിതാക്കളുടെ സംഗമം നടന്നു. ഹാഫിദ് മുഹമ്മദ് അസ്ലം ഉസ്താദിന്റെ യു.എ.ഇ സന്ദർശനവേളയിൽ പഠിതാക്കള്‍ അൽ റാഷിദ് ഹോളി ഖുർആൻ സെന്ററിൽ ഒത്തുകൂടി.
പ്രമുഖ ഖുർആൻ പരിഭാഷകനും പണ്ഡിതനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, അൽ റാഷിദ് സെന്റർ ഡയറക്ടർ സയ്യിദ് മുഹമ്മദ് ശാക്കിർ, മുഹമ്മദ് ശരീഫ് ഏലാംകോട്, സെന്റർ ഭാരവാഹികളായ അബ്ദുൽ സലാം ആലപ്പുഴ, മുഹമ്മദ് യൂസുഫ് പട്ടാമ്പി, മുഹമ്മദ് മൊയ്ദീൻ ചങ്ങരംകുളം, ഹാഫിദ് മുഹമ്മദ് അസ്ലം കുവൈത്ത്, മുഹമ്മദ് അസ്ലം കാപ്പാട് എന്നിവർ പങ്കെടുത്തു. തജ് വീദ് ക്ലാസ് പഠിതാക്കളായ മുഹമ്മദ് സലീൽ, അബ്ദുൽ ജലീൽ, അയ്യൂബ് ഖാൻ, അബ്ദുൽ കബീർ, മുഹമ്മദ് മടവൂർ, അൻവർ, ഫൈസൽ, ഇബ്രാഹിം, മുഹമ്മദ് ശരീഫ്, നിസാർ എന്നിവർ സംസാരിച്ചു. ഖോർഫുക്കാനിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൽ ഖാദർ ചാവക്കാട്, മുഹമ്മദ് റാഫി, അബ്ദുൽ റഷീദ്, മൊയ്ദീൻ, യൂസുഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.