ആഘോഷ ദിനങ്ങൾ അടിച്ചുപൊളിക്കാൻ ഐ.എം.ജി വേൾഡ്​

ദുബൈ: ആഘോഷ ദിനങ്ങൾ അടിച്ചുപൊളിക്കാൻ ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കായ ഐ.എം.ജി​ വേൾഡ്​ അവസരമൊരുക്കുന്നു. ക്രിസ്​മസും ശൈത്യകാലവും​ ആഘോഷിക്കാനെത്തുന്നവർക്ക്​ വിവിധ പരിപാടികളാണ്​ ഐ.എം.ജി വേൾഡിൽ ഒരുക്കിയിരിക്കുന്നത്​.




മാജിക്കൽ ശൈത്യകാല അന്തരീക്ഷത്തിൽ വിനോദവും വിജ്​ഞാനവും സന്തോഷവും ആഘോഷവും അണിനിരക്കുന്ന ഐ.എം.ജി വേൾഡിൽ ജനുവരി പത്ത്​ വരെ പ്രത്യേക ഓഫറും നൽകുന്നു. ഈ കാലയളവിൽ പാർക്ക്​ സന്ദ​ർശിക്കുന്നവർക്ക്​ 195 ദിർഹമായിരിക്കും ടിക്കറ്റ്​ നിരക്ക്​. www.IMGworlds.com എന്ന വെബ്​സൈറ്റ്​ വഴി ബുക്ക്​ ചെയ്യുന്നവർക്ക്​ പത്ത്​ ശതമാനം നിരക്കിളവുണ്ട്​.




ആഘോഷ ദിനങ്ങളോടനുബന്ധിച്ച്​ ഡാൻസ്​ ഷോ, മീറ്റ്​ വിത്ത്​ സാൻറ ​​േക്ലാസ്​, സാൻഡ ബിയർ, ഐസ്​ കിങ്​ ആൻഡ്​ ക്യൂൻ എന്നിവ ഒരുക്കിയിരിക്കുന്നു. അലങ്കാര വസ്​തുക്കളാലും വ്യത്യസ്​ത പരിപാടികളാലും പാർക്ക്​ ആഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.