അബൂദബിയിൽ 1,400ഓളം തടവുകാർക്ക് തൊഴിൽ പരിശീലനം നൽകി

അബൂദബി: ജയിൽ മോചിതരായശേഷം വിവിധ ജോലികൾ ചെയ്യാൻ പ്രാപ്​തരാക്കുന്നതി​െൻറ ഭാഗമായി 1,400ഓളം തടവുകാർക്ക് വിവിധ തൊഴിൽ-സാങ്കേതിക വൈദഗ്ധ്യ പരിശീലനം നൽകിയതായി അബൂദബി പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 1,390 തടവുകാർക്ക് ഒട്ടേറെ പുനരധിവാസ പരിശീലന പരിപാടികൾ നടത്തിയതായും അബൂദബി പൊലീസ് പണിഷീവ് ആൻഡ് കറക്​ഷനൽ ഇൻസ്​റ്റിറ്റ്യൂഷൻസ് വകുപ്പ് അറിയിച്ചു. ഖുർ ആൻ മനഃപാഠമാക്കൽ, തൊഴിൽ വിപണിയെക്കുറിച്ചുള്ള പാഠങ്ങൾ, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവയാണ് നടപ്പാക്കിയത്.

അന്തേവാസികളിൽ 105 പേരെങ്കിലും ലേബർ മാർക്കറ്റ് പ്രോഗ്രാമിൽ ഇതിനകം അംഗങ്ങളായതായും അബൂദബി പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തടവുപുള്ളികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും പുനരധിവാസ പരിപാടികൾ എളുപ്പമാക്കും.

വിവിധ ഔട്ട്​ലെറ്റുകളിലും ഇവൻറുകളിലും പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയുന്ന വിവിധ ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ചില തടവുകാർ നിർമിക്കുന്നു. ജയിൽ മോചിതരായശേഷം തടവുകാരെ സമൂഹത്തിന്​ ഉപകാരപ്പെടുന്നവരാക്കുന്നതിനുള്ള ശ്രമത്തി​െൻറ ഭാഗമായാണ് ഈ പ്രവർത്തനങ്ങളും പരിശീലന പരിപാടികളുമെന്നും അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.