അബൂദബിയിൽ ഇന്നുമുതൽ മുഴുവൻ കുട്ടികളും നേരിട്ട്​ ക്ലാസിൽ

ദുബൈ: അബൂദബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ കുട്ടികളും തിങ്കളാഴ്​ച മുതൽ നേരിട്ട്​ ക്ലാസിലെത്തിത്തുടങ്ങും. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആദ്യഘട്ടമായി ചില ക്ലാസുകളിലെ കുട്ടികൾക്ക്​ പ്രവേശനത്തിന്​ അനുമതി നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ്​ ആറുമുതൽ 11വരെ ഗ്രേഡുകളിലെ വിദ്യാർഥികളടക്കം മുഴുവൻ കുട്ടികളും നേരിട്ട്​ ക്ലാസുകളിലെത്തുന്നത്​. കഴിഞ്ഞയാഴ്ച കിന്‍റർ ഗാർട്ടൻ, ഒന്നുമുതൽ അഞ്ചുവരെ ഗ്രേഡുകാർ, 12ാം ഗ്രേഡ്​ എന്നീ വിദ്യാർഥികൾക്കാണ്​ നേരിട്ട്​ ക്ലാസുകളിൽ പ്രവേശനം നൽകിയത്​​. ഈ സമയത്ത്​ ആറുമുതൽ 11വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഓൺലൈൻ പഠനം തുടരുകയായിരുന്നു. എന്നാൽ കുട്ടികളുടെ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക്​ അതിന്​ അനുമതിയുണ്ട്​. അബൂദബിയിൽ എല്ലാ വിദ്യാർഥികളും ക്ലാസിലെത്തുന്ന ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന നിർദേശമുണ്ട്​.ദുബൈയിൽ കോവിഡ്​ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തിങ്കളാഴ്ച മുതൽ ബൈ വിദ്യാഭ്യാസ വകുപ്പ്​ ഇളവനുവദിച്ചിട്ടുണ്ട്​. പാഠ്യേതര പ്രവർത്തനങ്ങൾ, ഫിസിക്കൽ എജുക്കേഷൻ, പഠനയാത്ര, പരിപാടികൾ എന്നിവക്കാണ്​ ദുബൈ വിജ്ഞാന-മാനവ വിഭവശേഷി വകുപ്പ് ​(കെ.എച്ച്​.ഡി.എ) അനുമതി നൽകിയിരിക്കുന്നത്​. സ്ഥാപനങ്ങളിലെ കാന്‍റീനുകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും തുറക്കാനും അനുവദിച്ചിട്ടുണ്ട്​. എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും അംഗൻവാടികൾക്കും നിർദേശം ബാധകമാണ്​.

യു.എ.ഇ സ്കൂളുകൾ ശൈത്യകാല അവധിക്ക്​ ശേഷം തുറക്കുന്നതിന്​ മുന്നോടിയായി ജനുവരി മൂന്ന്​ മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു​. ഇതിൻെറ ഭാഗമായി മൂന്നാഴ്ചയായി അബൂദബി, അജ്​മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈനിലാണ്​ ക്ലാസുകൾ നടന്നുവന്നിരുന്നത്​.

എന്നാൽ ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ ക്ലാസുകൾ നേരിട്ട്​ തന്നെ നടന്നു. പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾ ഇടകലരുന്ന മറ്റു പ്രവർത്തനങ്ങൾക്ക്​ എല്ലാ എമിറേറ്റുകളിലും വിലക്കുണ്ടായിരുന്നു. അജ്​മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ മിക്ക സ്കൂളുകളും തിങ്കളാഴ്ചയോടെ നേരിട്ട്​ ക്ലാസുകളിലേക്ക്​ മടങ്ങും. എന്നാൽ, രക്ഷിതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ച്​ ചില സ്കൂളുകൾ ഓൺലൈൻ തുടരാൻ തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - In Abu Dhabi, from today, all children are directly in class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.