അബൂദബി: കഴിഞ്ഞ മാസാവസാനത്തോടെ അബൂദബിയിലെ പൊതുഗതാഗത ബസ് ഡ്രൈവർമാർ വാക്‌സിനേഷൻ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. 1,460 ബസ് ഡ്രൈവർമാരും വാക്‌സിൻ സ്വീകരിച്ചു. 6,938 ടാക്‌സി ഡ്രൈവർമാരിൽ 5,706 പേരും വാക്‌സിൻ സ്വീകരിച്ചു. മൊത്തം ടാക്‌സി ഡ്രൈവർമാരിൽ 82.24 ശതമാനം പേരും വാക്‌സിനെടുത്തു.
പൊതുഗതാഗത മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പിനു കീഴിലുള്ള ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ സംഘടിപ്പിച്ച വാക്‌സിനേഷൻ കാമ്പയിെൻറ ഭാഗമായാണ് എല്ലാവരിലും കുത്തിവെപ്പെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.