അബൂദബി: സെപ്റ്റംബർ അഞ്ചുമുതല്‍ അബൂദബിയിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്കും കമ്പനികളിലേക്കും മുഴുവൻ ജീവനക്കാർക്കും മടങ്ങിയെത്താം എന്ന് അധികൃതർ അറിയിച്ചു.
നിലവില്‍ 60 ശതമാനം ജീവനക്കാരാണ് ഓഫിസുകളിലുള്ളത്. വാക്സിനേഷന് സ്വീകരിച്ച ഉപയോക്താക്കള്‍ അല്‍ ഹുസ്ന് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിച്ചിരിക്കണം.
വാക്സിനേഷന് സ്വീകരിക്കാത്തവര്‍ക്ക് ഓഫിസുകളില്‍ പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര് പരിശോധന ഫലം ഹാജരാക്കണമെന്ന് അബൂദബി സര്‍ക്കാര്‍ മാധ്യമ ഓഫിസ് അറിയിച്ചു. നേരിട്ട് സ്കൂളുകളില്‍ ഹാജരാവുന്നതിന് ഇളവുള്ള പത്താം തരത്തിലോ അല്ലെങ്കില്‍ അതിൽ താഴെയോ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്.
രാജ്യത്തെ ജനസംഖ്യയില്‍ 75 ശതമാനം പേരും ഇതിനകം കോവിഡ് വാക്സിനേഷന് വിധേയരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.