ഈ വർഷം ആദ്യപാദം ചെലവ്​ 87.4 ബില്യൺ ദിര്‍ഹം

അബൂദബി: യു.എ.ഇ 2022ലെ ആദ്യപാദത്തില്‍ ചെലവഴിച്ചത് 87.4 ബില്യൺ ദിര്‍ഹം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.6 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായതെന്ന് ധനമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സ്, ബോണസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്ന ഇനത്തില്‍ 28.7 ബില്യൺ ദിര്‍ഹമാണ് യു.എ.ഇ ചെലവഴിച്ചത്. ഈ ഇനത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ വര്‍ധനവുണ്ട് (16.6 ശതമാനം).ചരക്ക്, സേവന ഉപയോഗത്തിന് 30.9 ബില്യൺ ദിര്‍ഹവും സാമൂഹിക നേട്ടങ്ങള്‍ക്ക് 14.1 ബില്യൺ ദിര്‍ഹവും സാമ്പത്തിക സഹായ ഇനത്തില്‍ 6.4 ബില്യൺ ദിര്‍ഹവും പലിശയിനത്തില്‍ 1.7 ബില്യൺ ദിര്‍ഹവും സ്ഥിരമൂലധന ചെലവില്‍ 1.6 ബില്യൺ ദിര്‍ഹവും ചെലവഴിക്കുകയുണ്ടായി. 2022ലെ ആദ്യപാദത്തില്‍ 123.8 ബില്യൺ ദിര്‍ഹമാണ് രാജ്യത്തിന്‍റെ വരുമാനം.

34.8 ബില്യൺ ദിര്‍ഹമിന്‍റെ വര്‍ധനവാണ് (39.1 ശതമാനം) ഈ വര്‍ഷമുണ്ടായത്. എണ്ണ, പ്രകൃതിവാതക കമ്പനികള്‍, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള നികുതി, കസ്റ്റംസ് ഫീസ്, മറ്റ് ഫീസ് തുടങ്ങിയ ഇനത്തില്‍ 56.7 ബില്യൺ ദിര്‍ഹവും സാമൂഹിക സംഭാവനകളിലൂടെ 4.9 ബില്യൺ ദിര്‍ഹവും മറ്റ് വരുമാന ഇനത്തില്‍ 62.2 ബില്യൺ ദിര്‍ഹവുമാണ് രാജ്യത്തിന് ലഭിച്ചത്.

Tags:    
News Summary - In the first quarter of this year, the expenditure was 87.4 billion dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.