മരം മുറിച്ച് നിർമിച്ച പെൻസിൽ ഉപയോഗിച്ച് 'സേവ് ട്രീസ്' എന്നെഴുതുന്നവരാണ് നമ്മൾ. ഇതേ പെൻസിൽ പ്രകൃതിക്ക് തിരിച്ചു നൽകുന്ന ആശയം അവതരിപ്പിച്ച് ദുബൈ നെക്സ്റ്റിെൻറ അംഗീകാരം നേടിയിരിക്കുകയാണ് കർണാടക ബെൽഗാം സ്വദേശി ജുനേദ് ഖാൻ. ഉപയോഗ ശേഷം ഉപേക്ഷിക്കുന്ന പെൻസിലിൽ നിന്ന് പുതിയ ചെടികളും മരങ്ങളും തളിരിടുന്ന പദ്ധതിയാണ് 'ഗ്രീൻ പെൻസിൽ' എന്ന ആശയമായി ജുനേദ് അവതരിപ്പിക്കുന്നത്.
പെൻസിലിെൻറ മുകൾ ഭാഗത്ത് റബറിന് പകരം കാപ്സൂളിനുള്ളിൽ വിത്തുകൾ നിക്ഷേപിക്കും. ഉപയോഗ ശേഷം പെൻസിലുകൾ ഉപേക്ഷിക്കുന്നതിന് പകരം മണ്ണിലോ ചെടിച്ചട്ടിയുടെ ഉള്ളിലോ കുഴിച്ചിടാം. ദിവസങ്ങൾക്കുള്ളിൽ ഈ വിത്തുകൾ മുളച്ച് ചെടിയായി മാറുന്നു. ഗുളികയുടെ പുറം തോടിനായി ഉപയോഗിക്കുന്ന കാപ്സൂളുകൾക്കുള്ളിലാണ് വിത്തുകൾ നിക്ഷേപിച്ചിരിക്കുന്നത്. കാപ്സൂളുകൾ മണ്ണുമായി അലിഞ്ഞ് ചേരുന്നതോടെ വിത്തുകൾ പൊട്ടിമുളച്ച് മണ്ണിന് മുകളിലേക്ക് ചെടിയായി, മരമായി വളരും. വഴുതന, പച്ചമുളക്, പുതിന, തക്കാളി, ചെറി തക്കാളി, തുളസി, അയമോദകം, തൊട്ടാവാടി, മുള്ളങ്കിക്കിഴങ്ങ് തുടങ്ങിയവയെല്ലാം ഈ രീതിയിൽ മുളപ്പിക്കാൻ കഴിയും.
വീടിനുള്ളിലും ടെറസിലും ഇത്തരം ചെടികൾ വളർത്താം. ഏഴ് എമിറേറ്റുകളിലുമായി പത്ത് ലക്ഷം ചെടികൾ വെച്ചുപിടിപ്പിക്കുക എന്ന യു.എ.ഇയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മുതൽക്കൂട്ടാവുന്നതാണ് തെൻറ പദ്ധതിയെന്ന് 'ഗൾഫ് മാധ്യമം' യു.എ.ഇ ബിസിനസ് ഡവലപ്മെൻറ് മാനേജറും എൻജിനീയർ ബിരുദദാരിയുമായ ജുനേദ് ഖാൻ പറയുന്നു. പെൻസിൽ മാത്രമല്ല, മറ്റ് ഉൽപന്നങ്ങളിലും ഈ ആശയം പ്രയോഗിക്കാൻ കഴിയും. കേവലം ലാഭം ഉണ്ടാക്കാൻ മാത്രമല്ല, പ്രകൃതി സംരക്ഷണത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതി കൂടിയാണിത്. ദുബൈ നെക്സ്റ്റിെൻറ വെബ്സൈറ്റിന് പുറമെ greenpencil.org എന്ന സൈറ്റിലും ജുനേദിെൻറ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.