റാസല്‍ഖൈമ: വസന്ത കാലം വിരുെന്നത്തിയതോടെ യു.എ.ഇയിലെ കൃഷിനിലങ്ങള്‍ സജീവതയിലേക്ക്. നവീന സങ്കേതങ്ങളില്‍ വര്‍ഷം മുഴുവന്‍ വിളകള്‍ ഉല്‍പാദിപ്പിക്കുന്ന കൃഷി രീതികള്‍ വിവിധ എമിറേറ്റുകളില്‍ മികച്ച വിജയം നേടുമ്പോഴും കൃഷിനിലങ്ങളെ ക്രിയാത്മകമാക്കി നിലനിര്‍ത്തി ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്ന നപടികളിലാണ് അധികൃതര്‍.
ഫുജൈറ, മസാഫി, ദിബ്ബ, അല്‍ ഐന്‍, റാസല്‍ഖൈമ തുടങ്ങിയിടങ്ങളിലാണ് വിസ്തൃതിയേറിയ കൃഷി നിലങ്ങളുള്ളത്. ജൂലൈ മധ്യത്തോടെയാരംഭിച്ച കൃഷി നിലം ഉഴുതു മറിക്കലിന് ശേഷം സെപ്റ്റംബര്‍ ആദ്യവാരത്തോടെ വിത്തിടീല്‍ പ്രവൃത്തികളും തുടങ്ങി.ഡിസംബര്‍ മുതല്‍ ഫെബ്രുവരിയുള്ള കാലയളവിലാണ് ആദ്യഘട്ട വിളവെടുപ്പ്. തക്കാളി, കൂസ തുടങ്ങിയവയുടെ രണ്ടാം ഘട്ട വിളവെടുപ്പ് ജൂണ്‍ വരെ തുടരും.
സവാള, ഉരുളക്കിഴങ്ങ്, വെണ്ടക്ക, പീച്ചിങ്ങ, ചുരങ്ങ, കൂസ, ചോളം, വഴുതനങ്ങ, കീഴാര്‍ തുടങ്ങിയവയും ജത്ത്, ഹശീശ്, ദുര, സീബല്‍, അലഫ്, ശേദി തുടങ്ങിയ പുല്ലുകളുമാണ് റാസല്‍ഖൈമയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ജലത്തിന് കുഴല്‍ക്കിണറുകളാണ് മുഖ്യ ആശ്രയം. യു.എ.ഇ രാഷ്ട്ര ശിൽപി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍, റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന്‍ ശൈഖ് സഖര്‍ ബിന്‍ സഖര്‍ ആല്‍ ഖാസിമി തുടങ്ങിയവര്‍ കാര്‍ഷിക മേഖലക്ക് നല്‍കിയ ഊന്നലും പിന്‍ഗാമികള്‍ നല്‍കുന്ന പ്രാധാന്യവുമാണ് രാജ്യത്തിെൻറ കാര്‍ഷിക ഭൂപടത്തെ ശക്തിപ്പെടുത്തുന്നത്.
സമുദ്രജലം സംസ്കരിച്ച് കൃഷിക്ക് ഉപയുക്തമാക്കി നവീന കൃഷി രീതി പ്രയോഗവത്കരിക്കുന്നതിനുമാണ് പരിസ്ഥിതി- ജല മന്ത്രാലയത്തിെൻറ കര്‍മ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.