ദുബൈ: പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന് പിന്നാലെ പുതിയാപ്പിളയായി അണിഞ്ഞൊരു ങ്ങി പാക് ടീമിലെ യുവതാരം ഹസൻ അലിയും ഇന്ത്യയിലേക്ക്. ടെന്നീസ് താരം സാനിയ മിർസയെ ഷൊഹൈ ബ് സ്വന്തമാക്കിയത് പോലെ, ഹസൻ അലി ജീവിതപങ്കാളിയെ കണ്ടെത്തിയത് ഇന്ത്യയിലെ ഹരിയാനയിൽ നിന്ന്. എഞ്ചിനീയറും ഇപ്പോൾ എയർഹോസ്്റ്റസായി ജോലി ചെയ്യുന്ന സാമിയ ആർസുവിനെയാണ് ഹസൻ അലി മിന്നുകെട്ടി സ്വന്തമാക്കിയത്. ഇരുവരും പുതിയ ജീവിത ഇന്നിങ്സ് തുടങ്ങിയതോ ഇഷ്ടനഗരമായ ദുബൈയിൽ വെച്ചും. ദുബൈയിലെ അതിശയങ്ങളിലൊന്നായ കടലിനു നടുവിലെ ദ പാമിലെ അറ്റ് ലാൻറിസ് ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അതിഥികളായെത്തിയ വിവാഹത്തിൽ നിന്ന് ആഘോഷം മാറിനിന്നെങ്കിലും വർണപ്പൊലിമയോടെയായിരുന്നു ചടങ്ങുകൾ. കനത്ത സുരക്ഷയോടെ നടന്ന വിവാഹചടങ്ങിൽ അമ്പതോളം പേരാണ് പങ്കെടുത്തത്.
ദുബൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സാമിയ ഇപ്പോൾ എയർ ഹോസ്റ്റസാണ്. ഇംഗ്ലണ്ടിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞ ശേഷം എയർ ഹോസ്റ്റസായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. സുഹൃത്തുക്കൾ വഴി പരിചയപ്പെട്ട ഇരുവരുടെയും പ്രണയം വാർത്തകളിൽ നിറഞ്ഞിനിന്നിരുന്നു. പിന്നീട് നടന്ന വിവാഹ നിശ്ചയത്തിനും വലിയ പ്രധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. പാക്കിസ്ഥാന് വേണ്ടി ഒൻപത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഹസൻ അലി 2017ൽ പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു.പ്രമുഖ മേക്കപ്പ് കലാകാരി മിഷി ആൻജലോയുടെ മികവിലായിരുന്നു വധൂവരന്മാർ അണിഞ്ഞൊരുങ്ങിയത്. ഇന്ത്യൻ സ്റ്റൈലിലുള്ള വ സ്ത്രങ്ങളണിഞ്ഞാണ് സാമിയ വിവാഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ റിസപ്ഷൻ വിപുലമായ രീതിയിൽ പാകിസ്ഥാനിൽ വെച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.