മാസപ്പിറവി കണ്ടാൽ അറിയിക്കണം

ദുബൈ: യു.എ.ഇയിൽ ചൊവ്വാഴ്​ച മാസപ്പിറവി നിരീക്ഷിക്കാൻ ചാന്ദ്രനിരീക്ഷണ സമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മാസപ്പിറവി കണ്ടാൽ 02-6921166 എന്ന നമ്പറിൽ തെളിവ് സഹിതം അറിയിക്കണം. ജ്യോതിശാസ്ത്ര നിഗമനപ്രകാരം ഇന്ന്​ മാസപ്പിറവി കാണാൻ സാധ്യത വിരളമാണ്. എങ്കിലും, റമദാൻ 29ന് മാസപ്പിറവി കണ്ടാൽ ബുധനാഴ്ച പെരുന്നാളായിരിക്കും. മാസപ്പിറവി കണ്ടില്ലെങ്കിൽ വ്യാഴാഴ്ചയായിരിക്കും പെരുന്നാൾ.

Tags:    
News Summary - Inform if you see the moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.