മസ്കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ നിയന്ത്രണ വിഭാഗം മത്രയിലെ 32 റസ്‌റ്റാറന്റുകളിലും കഫേകളിലും പരിശോധന നടത്തി. രണ്ട് കടകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. 24 കിലോ പഴകിയ ഭക്ഷണസാധനങ്ങളും പാചകത്തിന് അനുയോജ്യമല്ലാത്ത ചേരുവകളും പിടിച്ചെടുക്കുകയും ചെയ്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.