അൽ ലുലുയാഹ് ബീച്ചിൽ പരിശോധകരെ നിയമിച്ചു
text_fieldsഷാർജ: ഖോർഫക്കാനിലെ അൽ ലുലുയാഹ് ബീച്ചിൽ അർധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കാൻ പ്രത്യേക പരിശോധകരേയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയമിക്കാൻ ഉത്തരവിട്ട് യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വാരാന്ത്യ റേഡിയോ, ടെലിവിഷൻ പ്രോഗ്രാമായ ഡയറക്ട്ലൈനിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഖോർഫക്കാൻ മുനിസിപ്പാലിറ്റിക്ക് ഇത്തരമൊരു നിർദേശം നൽകിയത്.
ബീച്ച് സന്ദർശകരുടെ സുരക്ഷ വർധിപ്പിക്കുകയും അപകടകരമായ സ്വഭാവങ്ങൾ നിയന്ത്രിക്കുകയും നിയമലംഘനങ്ങൾ തടയുകയുമാണ് ലക്ഷ്യം. സുൽത്താന്റെ നിർദേശം അനുസരിച്ച് അടിയന്തര നടപടി സ്വീകരിച്ചതായി ഖോർഫക്കാൻ മുനിസിപ്പാലിറ്റി ഡയറക്ടർ എൻജീനിയർ അബ്ദുൽ റഹ്മാൻ അൽ നഖ്ബി സ്ഥിരീകരിച്ചു.
ബീച്ചിൽ ശുചിത്വം വർധിപ്പിച്ച് സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനായി പരിശോധനകളും പട്രോളിങ്ങും ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഷീസ് പാർക്കിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും പൊലീസ് സ്റ്റേഷന് സമീപത്തായി പുതിയ മുനിസിപ്പൽ ഓഫിസ് സ്ഥാപിക്കാനും സുൽത്താൻ ഉത്തരവിട്ടതായി അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.