ഐ.​പി.​എ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ ച​ട​ങ്ങി​ൽ പ്ര​ഭാ​ഷ​ക​ൻ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഐ.പി.എ ഇഫ്താർ സംഗമം

ദുബൈ: മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്‍റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ഇഫ്താർ സംഗമം നടത്തി. സിംസാറുൽ ഹഖ് ഹുദവി ഉദ്ബോധന പ്രഭാഷണം നടത്തി. യു.എ.ഇയിലെ നിരവധി ചെറുകിട-ഇടത്തരം മലയാളി ബിസിനസുകാർ സംബന്ധിച്ചു. ദുബൈ ഗ്രാൻഡ് മെർക്യൂർ ഹോട്ടലിൽ നടന്ന പരിപാടി ഐ.പി.എ സ്ഥാപകൻ എ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

ചെയർമാൻ വി.കെ. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്തഫ തഹ്റാലി ഷാസ മുഖ്യാതിഥിയായി. ഹാഫിള് അബ്ദുള്ള ഖുർആൻ പാരായണം നടത്തി. ഡോ. ഷഫാ ഷംസുദ്ദീൻ വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു. നെല്ലറ ഷംസുദ്ദീൻ, മുനീർ അൽ വഫാ, സിദ്ദീഖ് ഹിൽസ്, ജെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഷാജി നെരികൊല്ലി സ്വാഗതവും മുഹമ്മദ്‌ റഫീഖ് അൽ മായാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - IPA Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.