ദുബൈ: യു.എ.ഇയിലെ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ‘ഓണപ്പൂരം 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ അക്കാദമി സിറ്റിയിലെ ഡി മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിൽ നടന്ന ആഘോഷ പരിപാടിയിൽ 600ലധികം പേർ പങ്കെടുത്തു.
വിവിധ നാടൻ കലാരൂപങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഐ.പി.എ കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
പ്രവാസി ഗായകരും ഐ.പി.എ അംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും നടന്നു. ചെണ്ടമേള വിദഗ്ധൻ സന്ദീപ് ആൻഡ് പാർട്ടിയുടെ പ്രകടനവും ഉണ്ടായിരുന്നു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ വമ്പിച്ച ബംബർ സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി നരിക്കൊല്ലി ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങ് ഐ.പി.എ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് ഉദ്ഘാടനം ചെയ്തു. ഫൗണ്ടർ എ.കെ. ഫൈസൽ, കോ-ഫൗണ്ടർ ഷാഫി അൽ മുർഷിദി, വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, മുൻ ചെയർമാൻ ശംസുദ്ദീൻ നെല്ലറ തുടങ്ങിയവർ സംബന്ധിച്ചു.
കബീർ ടെൽകോൺ, മുനീർ അൽ വഫാ, ഷൈൻ മുഹമ്മദ്, ലസിത്ത് ഡിഫൻഡർ, നദീർ ചോലൻ, സൽമാൻ ഫാരിസ്, റഫീഖ് സിയാന, ഷാഫി നെച്ചിക്കാട്ട് , ഷഫീഖ് അവന്യൂ, ലത്തീഫ് കാർവോക്സ്, നൗഷീർ എൻറെ, ജയപ്രകാശ് പയ്യന്നൂർ, സിയാദ്, അനിൽകുമാർ, സത്താർ മാബ്ര, ബിബി ജോൺ, ഫിറോസ് പയ്യോളി, ഷാനിയാസ്, ബ്രിജിത്ത് ഷാജി, ഷൗക്കത്ത് ഓസ്കാർ, ഐ.പി.എ ഓഫിസ് സെക്രട്ടറി ജഹാസ്, ഷമാ നദീർ, ഫാത്തിമ സഫർ, റഹന ഷൈൻ, ഹസ്ന നിജിൽ, റഹിന റഫീക്ക്, ഫർസാന സിദ്ദീക്ക്, സഫ്റീൻ നൂർ, തസ്ലിന ബ്രിജിത്ത്, ഗ്രേസ് ബിജു, സുംബുലത്ത് സൽമാൻ തുടങ്ങിയർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈൻ മുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.