ദുബൈ: സൗദിയിലേക്ക് ബിസിനസ് വിപുലപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ‘ക്ലസ്റ്റർ നാലിന്റെ’ ആഭിമുഖ്യത്തിൽ ദുബൈയിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഫ്ലോറോ ഇൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധിപേർ സംബന്ധിച്ചു. ഡോ. കെ.പി. ഹുസൈൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് അൽ മയാർ ആമുഖപ്രഭാഷണം നടത്തി. മുനീർ അൽ വഫാ നിയന്ത്രിച്ചു.
ഐ.പി.എ വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, ഫസലുറഹ്മാൻ നെല്ലറ, ഷാജി ഷംസുദ്ദീൻ എന്നിവരും സംസാരിച്ചു.കഴിഞ്ഞ വർഷം നവംബറിൽ ഐ.പി.എ - ക്ലസ്റ്റർ നാലിന്റെ നേതൃത്വത്തിൽ 50 അംഗസംഘം പുതിയ വാണിജ്യസാധ്യതകൾ മനസ്സിലാക്കാനായി സൗദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ദുബൈയിലും ചടങ്ങ് സംഘടിപ്പിച്ചത്. അന്ന് സൗദി നിക്ഷേപ മന്ത്രാലയപ്രതിനിധികളുമായും ചേംബർ ഓഫ് കോമേഴ്സ് അധികാരികളുമായും സംരംഭക സംഘം ചർച്ചനടത്തി സൗദിയിലും പുതിയ ബിസിനസ് സാധ്യതകൾക്ക് തുടക്കം കുറിച്ചിരുന്നു .ഇതിൽ രണ്ട് കമ്പനികളുടെ രേഖകൾ ചടങ്ങിൽ കൈമാറി. അനലറ്റിക്സ് അറേബ്യ പ്രതിനിധികളായ അഫ്നാസ്, നിഷാദ് അബ്ദുറഹ്മാൻ എന്നിവർ സെഷന് നേതൃത്വം നൽകി. വാണിജ്യ വിപുലീകരണ താൽപര്യമുള്ളവരുടെ ചോദ്യോത്തരവേദിക്ക് ജോഫി ഹനീഫ, സലീം, ഷിജു എന്നിവർ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.