ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ വരവ് യു.എ.ഇയുടെ സാമ്പത്തിക, ടൂറിസം രംഗങ്ങളിൽ ഉണർവ് നൽകുമെന്ന് പ്രതീക്ഷ. 80-90 ദശലക്ഷം ദിർഹമിെൻറ നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ കാണികളെ സ്റ്റേഡിയത്തിൽ അനുവദിക്കാൻ സാധ്യത കുറവാണെങ്കിലും രണ്ടാം ഘട്ടത്തിൽ നിയന്ത്രണങ്ങളോടെ ആരാധകരെ അനുവദിച്ചേക്കും. കാണികൾക്കായി വാതിൽ തുറന്നിടണമെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ ആഗ്രഹമെങ്കിലും യു.എ.ഇ സർക്കാറും ബി.സി.സി.ഐയും മനസ്സു തുറന്നിട്ടില്ല.
അതേസമയം, 2014ൽ യു.എ.ഇയിൽ ഐ.പി.എല്ലിെൻറ ആദ്യ ഘട്ടം നടന്നപ്പോൾ 147 ദശലക്ഷം ദിർഹം വരുമാനം രാജ്യത്തിന് ലഭിച്ചിരുന്നു. ഇക്കുറി ഇതിൽ ഗണ്യമായ കുറവ് വരുമെന്നാണ് കരുതുന്നത്. കോവിഡ്കാല നിയന്ത്രണങ്ങളും സ്പോൺസർഷിപ്പിലെ കുറവും ചെലവ് വെട്ടിച്ചുരുക്കലും കാണികളെ അനുവദിക്കാത്തതുമെല്ലാം വരുമാനത്തെ ബാധിക്കും. എങ്കിലും, നിലവിലെ അവസ്ഥയിൽ സാമ്പത്തിക ലാഭത്തിലുപരിയായി ലോകത്തിന് മികച്ചൊരു സന്ദേശം നൽകാൻ കഴിയുമെന്നത് യു.എ.ഇയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമായി കരുതുന്നു.
കാണികളെ അനുവദിച്ചാൽ ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലെ ഹോട്ടൽ, ടൂറിസം മേഖലകൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിയും. നിലവിൽ സ്റ്റേഡിയങ്ങൾക്ക് സമീപമുള്ള ഹോട്ടലുകളിൽ ചിലത് അടുത്ത രണ്ടു മാസത്തേക്ക് ടീം മാനേജ്മെൻറുകൾ ബുക്ക് ചെയ്തിട്ടുണ്ട്. കാണികളെ അനുവദിച്ചാൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടേക്ക് എത്തും. ഇത് ഹോട്ടലുകൾക്കും ടൂറിസത്തിനും നേട്ടമുണ്ടാക്കും. ട്രാവൽ മേഖലക്കും കൂടുതൽ ഉണർവുണ്ടാകാൻ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.