ഷാര്‍ജ: എത്ര തച്ചുടച്ചാലും തകരാത്തതാണ് ചരിത്രം എന്നുപറഞ്ഞാല്‍ അതിശയോക്തിയാവിെല്ലന്നതിെൻറ തല ഉയര്‍ത്തിപിടിച്ചുനില്‍ക്കുന്ന തെളിവാണ് ഷാര്‍ജ പൈതൃക നഗരിയിലെ ഇറാഖ് പവലിയന്. ബി.സി. 3000നോടടുത്ത് ലോകത്തിലെ ആദ്യത്തെ യഥാര്‍ഥ നാഗരികതകള്‍ വികസിപ്പിച്ച് ലോകത്തെ സ്വന്തം ന്യൂക്ലിയസിലേക്ക് ആകര്‍ഷിച്ച ഇറാഖിെൻറ പൗരാണിക ചരിത്രം പറയുകയാണിവിടെ.
മധ്യപൂര്‍വേഷ്യയിലെ യൂഫ്രട്ടിസ്, ടൈഗ്രിസ് നദികള്‍ക്കിടയില്‍ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ് മെസപ്പൊട്ടേമിയയെന്നും ആധുനിക ഇറാഖിെൻറ ഭൂരിഭാഗം പ്രദേശങ്ങളും സിറിയയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളും തുര്‍ക്കിയുടെ തെക്കു കിഴക്കന്‍ ഭൂഭാഗങ്ങളും ഇറാെൻറ തെക്കന്‍ പ്രദേശങ്ങളും ഇതില്‍പ്പെട്ടിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ നാഗരികതകള്‍ ഉടലെടുത്തത് മെസപ്പൊട്ടേമിയയിലാണ്. സുമേറിയര്‍, ബാബിലോണിയര്‍, അസീറിയര്‍ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ സാമ്രാജ്യങ്ങളുടെ കേന്ദ്രമായിരുന്നു മെസപ്പൊട്ടേമിയയെന്ന് ഇറാഖ് പവലിയന് സന്ദര്‍ശകരോട് പറയുന്നു.
വ്യത്യസ്ത രീതികളില്‍ ഇറാഖിനെ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത കലാകാരന്മാരുടെ വർണാഭമായ പെയിൻറിങ്ങുകളാണ് ഏറ്റവും ആകര്‍ഷകമായത്. ഓള്‍ഡ് ബഗ്ദാദിനെ എണ്ണയിലും അക്രിലിക്കുകളിലും മനോഹരമായ എല്ലാ നിറങ്ങളിലും ചിത്രീകരിച്ചിരിക്കുന്നു. എല്ലാ ഷേഡുകളും ഏകീകൃത സ്വര്‍ണ ടോണിലൂടെ യോജിക്കുന്ന തരത്തിലാണ് ചിത്രങ്ങൾക്ക് പൂർണത നൽകിയിട്ടുള്ളത്.
ബാബിലോണിയന്‍ രാജവംശത്തിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മുറാബിയുടെ ആദ്യത്തെ നിയമസംഹിതകളിലൊന്നും ചിത്രീകരിച്ചിട്ടുണ്ട്.പതിമൂന്നാം നൂറ്റാണ്ടില്‍ ടൈഗ്രിസ് നദിയില്‍ പുസ്തകങ്ങള്‍ വലിച്ചെറിയുകയും ലൈബ്രററി കത്തി ചാമ്പലാക്കുകയും ചെയ്ത ചിത്രങ്ങള്‍ അന്നും ഇന്നും ഇറാഖ് സന്ദര്‍ശന വേളയിലെ നൊമ്പരകാഴ്ചകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.