ഷാർജ: യു.എ.ഇ കിഴക്കൻ തീരമേഖലയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ നടത്തിയ ഇന്റർ സ്കൂൾ ടാലെന്റ് മത്സരത്തിൽ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ ഖോർഫക്കാൻ ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫി നേടി.
നാല് വേദികളിലായി ഇരുപതോളം മത്സര ഇനങ്ങളിൽ ആറ് സ്കൂളുകളിലെ കലാപ്രതിഭകൾ മാറ്റുരച്ചു. കിഡ്സ്, സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സീനിയേഴ്സ്, സൂപ്പർ സീനിയേഴ്സ് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. 500ഓളം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ രക്ഷാധികാരി സ്റ്റാൻലി, പ്രസിഡന്റ് വിനോയ് ഫിലിപ്പ്, സെക്രട്ടറി സീനി ജമാൽ, പ്രോഗ്രാം കൺവീനർ മൊയ്ദു, കൾച്ചറൽ സെക്രട്ടറി സൈനുദ്ദീൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫി ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ മാനേജർ ബോബി മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ഡഗ്ളസ് ജോസഫ്, അലൻ ബോബി എന്നിവർ ഏറ്റുവാങ്ങി. കുര്യൻ, പ്രിമസ് പോൾ, ജോബിൻ, സജു, ഖലീൽ, ബിജു വർഗീസ് അജിത റാംസൺ, ഗോപിക അജയ് എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.