ദുബൈ: നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ കോട്ടിക്കുളം പ്രവാസികൂട്ടായ്മ ‘ഇശ്ഖേ റബീഹ് 2023’ മീലാദ് പരിപാടി സംഘടിപ്പിച്ചു. ദുബൈ നൈഫിലെ ത്രീ-888 ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സബീർ മൈക്കിൾ അധ്യക്ഷത വഹിച്ചു. ബർ ദുബൈ സുന്നി സെന്റർ സദർ മുഅല്ലിം സൽമാൻ അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. റിയാസ് ഹസൈനാർ, അബൂബക്കർ കുറുക്കൻകുന്നിൽ, മമ്മി കപ്പണക്കാൽ, സൈഫു ഫാൽക്കൺ, ടി.ടി. അൻസാരി, എം.പി. ജംഷിദ്, ഷഫീഖ് മെട്രോ, ഫൈസൽ മൊഹെർബി തുടങ്ങിയവർ സംസാരിച്ചു. അസ്ഫാദ് കോട്ടിക്കുളം സ്വാഗതവും മുഷ്താഖ് കോട്ടിക്കുളം നന്ദിയും പറഞ്ഞു.
മൗലിദ് സദസ്സിനും ദുആ മജ്ലിസിനും സൽമാൻ അസ്ഹരി നേതൃത്വം നൽകി. റൗദത്തുൽ ജന്ന ടീം ബുർദ മജ്ലിസ് അവതരിപ്പിച്ചു. വിവിധ നബിദിന കലാമത്സര പരിപാടികളോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.