ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള വിവിധ യൂനിറ്റുകളില്‍ തസ്കിയത്ത് ക്ലാസുകളോടെ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ കൃഷിസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. കൂടാതെ അബൂദബി ഇസ്ലാഹി സെന്റര്‍, അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍, ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ദേര അല്‍മനാര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ റമദാനില്‍ എല്ലാ ദിവസവും നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എല്ലാ സെന്ററുകളിലും ദുബൈയിലെ വിവിധ പള്ളികളിലും സെന്ററുകളിലും ഖുര്‍ആന്‍ പഠനവും സംസ്കരണവും ലക്ഷ്യമാക്കി വൈഞ്ജാനിക ക്ലാസുകള്‍ സംഘടിപ്പിക്കും. വിവിധ ശാഖകളില്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്വിസ് മത്സരങ്ങളും പരീക്ഷകളും സംഘടിപ്പിക്കാനും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്, അബ്ദുറഹ്മാന് പറവന്നൂര്‍, മുജീബ് എക്സല്‍, ഫൈസല്‍ അന്‍സാരി, അലി അക്ബര്‍ ഫാറൂഖി, അഷ്റഫ് പേരാമ്പ്ര, സൈഫുദ്ദീന് അബൂദബി, റഫീഖ് എറവറാക്കുന്ന്, റസാഖ് അന്‍സാരി, സുഹൈല്‍ കോഴിക്കോട്, റിനാസ്, അക്ബര്‍ ഷാ, കെ.സി. മുനീര്‍, അമീര്‍ അഹമ്മദ്, അന്‍സാര്‍, ബഷീര്‍ മുസഫ, ഒ.കെ. ഇസ്മായില്‍, പി.എ. അബ്ദുന്നസീര്‍, നിയാസ് മോങ്ങം, ഫാറൂഖ് ഹുസ്സയിന്, ഷാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.