ദുബൈ: മതകാര്യ വകുപ്പിന്റെ അനുമതിയോടെ ദാറുൽ സൊസൈറ്റി ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ഷാർജ മസ്ജിദ് അസീസ് ഖത്തീബും പ്രമുഖ വാഗ്മിയുമായ ഹുസൈൻ സലഫി ഷാർജയാണ് പ്രഭാഷകൻ. ബർദുബൈ അൽ ഹുബൈദ മസ്ജിദ് റാശിദ് ബിൻ മുഹമ്മദ് മസ്ജിദിൽ ഒക്ടോബർ 27 ഞായറാഴ്ച ഇശാഅ് നമസ്കാര ശേഷമാണ് പരിപാടി നടക്കുക. പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം മായിൻകുട്ടി അജ്മാൻ നിർവഹിച്ചു.
അഷ്റഫ് പുതുശ്ശേരി, മുഹമ്മദ് യൂസഫ് ഖിസൈസ് എന്നിവർ സന്നിഹിതരായിരുന്നു. വിശാലമായ പാർക്കിങ് സൗകര്യം ലഭ്യമാണ്. സ്ത്രീകൾക്കും പങ്കെടുക്കുവാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു. ഷാർജ, അജ്മാൻ, ദേര, ബർ ദുബൈ എന്നിവിടങ്ങളിൽനിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0506743755.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.