അബൂദബി: ഇത്തിഹാദ് റെയിൽ പദ്ധതിയുടെ രണ്ടാംഘട്ട പാക്കേജിെൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. പദ്ധതിയുടെ ആദ്യ പാക്കേജ് 21 മാസം കൊണ്ട് 139 കി.മീ നിർമാണം പൂർത്തിയാക്കി. പ്രതിദിനം 220 മീറ്റർ ദൂരത്തിൽ റെക്കോഡ് സമയത്തിലാണ് റെയിൽ നിർമാണം പൂർത്തിയാക്കിയത്. വിവിധ വിഭാഗങ്ങളിലെ 2,700 തൊഴിലാളികൾ 110 ലക്ഷം മണിക്കൂർ ജോലി ചെയ്താണ് പൂർത്തീകരിച്ചത്. പദ്ധതി വഴിയുണ്ടാകുന്ന സാമ്പത്തിക ലാഭം 50 വർഷത്തിനുള്ളിൽ 100 ബില്യൺ ദിർഹമായിരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.
ഗൾഫ് മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ ടണൽ 1.8 കിലോമീറ്റർ നീളത്തിൽ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി. 3,00,000 മണിക്കൂർ ജോലിയിലൂടെയാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രഥമ പാക്കേജിെൻറ ഭാഗമായ പരീക്ഷണ തീവണ്ടി യാത്ര സുരക്ഷിതമായി നടത്തി. മേഖലയിലെ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിന് യു.എ.ഇയും മറ്റു അറബ് സഹകരണ കൗൺസിൽ രാജ്യങ്ങളും (ജി.സി.സി) തമ്മിലുള്ള റെയിൽ ഗതാഗതത്തിനും അവസരമൊരുക്കും. ചരക്കുമായി സഞ്ചരിക്കുന്ന ആയിരക്കണക്കിനു ട്രക്കുകൾ അന്തരീക്ഷത്തിലേക്ക് വൻ തോതിൽ കാർബൺ പുറന്തള്ളുന്നതിനേക്കാൾ 70- 80 ശതമാനം കുറവായിരിക്കും ട്രെയിനിെൻറ കാർബൺ പുറന്തള്ളൽ. റോഡ് അറ്റകുറ്റപ്പണി കുറക്കുന്നതിലൂടെ 50 വർഷത്തിനുള്ളിൽ എട്ടു ബില്യൺ നേട്ടം കൈവരിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു.
സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾക്കൊപ്പം വ്യാപാരച്ചെലവും കുറയും. പ്രതിവർഷം റോഡപകടങ്ങൾ കുറക്കുന്നതിലൂടെ 50 വർഷത്തിനുള്ളിൽ ഏകദേശം 22 ബില്യൺ ലാഭം ഉണ്ടാകുന്നതോടൊപ്പം പ്രവർത്തനക്ഷമത, ഉൽപാദനക്ഷമത എന്നിവയിലൂടെ 23 ബില്യൺ ദിർഹമിെൻറ നേട്ടങ്ങളുമുണ്ടാകും. ഏകദേശം 24 ബില്യൺ ദിർഹമിെൻറ ടൂറിസം വരുമാനവും റെയിൽ ചരക്കു ഗതാഗതത്തിലൂടെ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.