വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്​ വി​ത​ര​ണ ച​ട​ങ്ങി​ൽ ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ഫ​സ​ലു, ജ​ലീ​ൽ ക്യാ​ഷ്​ ആ​ൻ​ഡ്​ കാ​രി ചെ​യ​ർ​മാ​ൻ എം.​വി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, എം.​ഡി സ​മീ​ർ കെ. ​മു​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ർ​മാ​ർ, ഡോ. ​സാ​ക്കി​ർ കെ. ​മു​ഹ​മ്മ​ദ്, ഗ​ഫൂ​ർ കെ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ

ജ​ലീ​ൽ ക്യാ​ഷ്​ ആ​ൻ​ഡ്​ കാ​രി വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു

ദു​ബൈ: പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ജ​ലീ​ൽ ക്യാ​ഷ്​ ആ​ൻ​ഡ്​ കാ​രി പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ അ​ർ​ഹ​രാ​യ 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കി​യ​ത്. ദു​ബൈ​യി​ലെ ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ഫ​സ​ലു​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ജ​ലീ​ൽ കാ​ഷ്​ ആ​ൻ​ഡ്​ കാ​രി 25 മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബി​രു​ദ പ​ഠ​ന​ത്തി​ന്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ സ​മ്മാ​നി​ച്ചി​രു​ന്നു. ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ജ​ലീ​ൽ ക്യാ​ഷ്​ കാ​രി മാ​നോ​ജി​ങ്​ ഡ​യ​റ​ക്ട​ർ സ​മീ​ർ കെ. ​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഭാ​വി​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ജ​ലീ​ൽ ക്യാ​ഷ്​ കാ​രി ചെ​യ​ർ​മാ​ൻ എം.​വി കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഡോ. ​സാ​ക്കി​ർ കെ. ​മു​ഹ​മ്മ​ദ്, ഗ​ഫൂ​ർ കെ. ​മു​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ർ​മാ​ർ, കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

ജ​ലീ​ൽ ക്യാ​ഷ്​ ആ​ൻ​ഡ്​ കാ​രി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന യു.​എ.​ഇ​യി​ലെ ഗ്രോ​സ​റി, ക​ഫ​​ത്തീ​രി​യ, റ​സ്റ്റാ​റ​ന്‍റ്​ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന, കു​റ​ഞ്ഞ വേ​ദ​നം പ​റ്റു​ന്ന ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ അ​ല്ലെ​ങ്കി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ്​​ സ്​​കോ​ള​ർ​ഷി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ര​നൂ​റ്റാ​ണ്ടു കാ​ല​മാ​യി യു.​എ.​ഇ​യി​ലെ ഹോ​ൾ​സെ​യി​ൽ വി​പ​ണ​ന രം​ഗ​ത്ത്​ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്​ ജ​ലീ​ൽ ക്യാ​ഷ്​ ആ​ൻ​ഡ്​ കാ​രി. സ്ഥാ​പ​നം ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Jaleel Cash and Carry Education Scholarships distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.