ജ​ഴ്​​സി പ്ര​കാ​ശ​നം

ദു​ബൈ: ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​ബൈ മേ​റ്റ്സ് കൂ​ട്ടാ​യ്മ​യു​ടെ ഇ​ന്‍റ​ർ ലീ​ഗ് ഫു​ട്​​ബാ​ൾ സീ​സ​ൺ-3 ജ​ഴ്​​സി പ്ര​കാ​ശ​നം ഐ.​എ​സ്.​സി അ​ജ്‌​മാ​ൻ പ്ര​സി​ഡ​ന്‍റ് ജാ​സിം മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. ജ​നു​വ​രി എ​ട്ടി​ന് ദു​ബൈ​യി​ൽ തു​ട​ങ്ങു​ന്ന മ​ത്സ​രം 29 വ​രെ നീ​ളും. 14 വ​ർ​ഷ​മാ​യി ദു​ബൈ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ ബെ​ഹോ​ക്‌​സി​നൊ​പ്പം പാ​ന്തേ​ഴ്സ്, ഫൈ​റ്റേ​ഴ്സ്, വാ​രി​യേ​ഴ്‌​സ് തു​ട​ങ്ങി​യ ടീ​മു​ക​ൾ മ​ത്സ​രി​ക്കും. സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ദു​ബൈ​മേ​റ്റ്​​സി​ലെ മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് റ​ഹ്മ​ത്ത് പു​ളി​ക്ക​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ടീം ​മാ​നേ​ജ​ർ ജ​ലീ​ൽ പു​തി​യി​രു​ത്തി, ഷ​മീം, ശ​റ​ഫു​ദ്ദീ​ൻ, നി​സാ​ർ, ബ​ഷീ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - jersey release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.