ദുബൈ: ദുബൈയിൽ ജോലി തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കൾക്ക് സഹായവുമായി ലോക കേരള സഭ. ഇവർക്ക് ജോലി ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ഇവരെ സന്ദർശിച്ച ലോക കേരള സഭാംഗം ലൈജു കാരോത്ത്കുഴി പറഞ്ഞു.
സെക്യൂരിറ്റി ജോലിവാഗ്ദാനം ചെയ്താണ് കേരളത്തിെൻറ വിവിധ ജില്ലകളിലുള്ള യുവാക്കളും ഇതര സംസ്ഥാനക്കാരും അടക്കം 40ഓളം പേരെ തട്ടിപ്പിനിരയാക്കിയത്. ലക്ഷത്തോളം രൂപ കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. കേരളത്തിെൻറ വിവിധ ജില്ലകളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
നാല് സ്ഥാപനങ്ങളുടെ എച്ച്.ആർ വിഭാഗം മാനേജർക്കൊപ്പമാണ് ലൈജു കരോത്ത്കുഴി ഇവരെ സന്ദർശിച്ചത്. എല്ലാവർക്കും യോഗ്യതക്കനുസരിച്ച് ജോലി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലന്വേഷകരെ കബളിപ്പിക്കുന്നവർക്കെതിരെ കേരളത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടപെടൽ ആവശ്യപ്പെട്ട് യുവാക്കൾ മുഖ്യമന്ത്രിക്കും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.
ഇവർക്ക് ഭക്ഷണവും ജോലിയും ഉറപ്പാക്കാൻ സുമനസ്സുകൾ മുന്നോട്ടുവരുന്നുണ്ട്. വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതോടെ നാട്ടിലേക്ക് മടങ്ങാൻ വൻതുക പിഴ നൽകേണ്ട അവസ്ഥയിലാണ് ഇവർ. ഉള്ളതെല്ലാം വിറ്റുപെറുക്കി ജോലിക്ക് എത്തിയ യുവാക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.