ദുബൈ: ജോയ് ആലുക്കാസ് സ്വർണാഭരണങ്ങള്‍ക്ക് അഡ്വാൻസ് പ്രീ ബുക്കിങ് ഓഫര്‍ പ്രഖ്യാപിച്ചു. സ്വർണവിലയുടെ പത്തു ശതമാനം മുൻകൂർ നൽകി വിലയിലെ വ്യതിയാനത്തിൽനിന്ന് സംരക്ഷണം നേടാൻ കഴിയുന്ന ഓഫറാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 30 വരെയാണ് ഓഫര്‍. ഇത് ഉപയോഗപ്പെടുത്തുന്നവർക്ക് മറ്റ് ഇളവുകളും നേടാം. കൂടാതെ, ജോയ് ആലുക്കാസ് മൊബൈല്‍ ആപ് വഴി 2025 ഏപ്രില്‍ 17നകം ആദ്യത്തെ ബുക്കിങ് ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യമായി 250 യു.എ.ഇ ദിര്‍ഹം മൂല്യമുള്ള ഡയമണ്ട് ഗിഫ്റ്റ് വൗച്ചറും ലഭിക്കും.
എല്ലായ്പ്പോഴും പ്രിയപ്പെട്ട ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ജോയ് ആലുക്കാസ് ശ്രമിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. പത്തുശതമാനം തുക മുന്‍കൂറായി നല്കി ബുക്ക് ചെയ്യാവുന്ന ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ വിലയിലെ അസ്ഥിരതയെ എളുപ്പവും സുരക്ഷിതവുമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. വില കുറയുമ്പോഴും ഈ ഓഫറിലൂടെ അതിന്റെ ആനുകൂല്യം ഉപഭോക്താവിന് ലഭ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഓഫര്‍ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.